- Trending Now:
മുണ്ടേരി വിത്ത് കൃഷിതോട്ടത്തിൽ നടന്ന 'നിറവ് 25' സമാപന സമ്മേളനവും, പുതുതായി പണികഴിച്ച ശീതികരിച്ച സെയിൽസ് കൗണ്ടറിന്റെ ഉദ്ഘാ ടനവും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പി. വി. അൻവർ എം. എൽ. എ.അദ്ധ്യക്ഷനായിരുന്നു. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ തോമസ് സാമൂവേൽ പദ്ധതി വിശദീകരിച്ചു.
വൈവിധ്യമാർന്ന തെങ്ങിനങ്ങളുടെ ശേഖരമുള്ള മുണ്ടേരി വിത്ത് കൃഷിത്തോട്ടം, സർക്കാരിന്റെ സ്പെഷ്യൽ ഫാം വിഭാഗത്തിൽപ്പെട്ടതാണ്. ഈ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ കൃഷി വകുപ്പ് പൊതുസമൂഹവുമായി സഹകരിച്ച് ഒരുക്കിയ സംരംഭമാണ് 'നിറവ് 25'
കൃഷി വകുപ്പിനൊപ്പം , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള വ്യാപാരി വ്യവസായ സമിതികൾ, യുവജന ക്ലബുകൾ, പ്രദേശവാസികൾ, എന്നിവരുടെ സഹകരണത്തോടെ 2024 ഡിസംബർ 26 മുതൽ 2025 ജനുവരി മൂന്ന് വരെ വിപുലമായ പരിപാടികളോടെയാണ് 'നിറവ് ' നടക്കുന്നത്.
യോഗത്തിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ജോർജ്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.ബീന, പോത്തുകല്ല് പഞ്ചായത്ത് മെമ്പർ സറഫുന്നീസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരി പ്രതിനിധികൾ, ഫാം തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.