- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഓഹരി സൂചികയായ നിഫ്റ്റി 50 ചരിത്ര പ്രാധാന്യമുള്ള സുപ്രധാന നാഴികക്കല്ലായ 20,000 പോയിൻറ് കടന്നു. ഇന്ത്യൻ ഓഹരി വിപണിയിലും അതിൻറെ നിയന്ത്രണ സംവിധാനങ്ങളിലും ഫലപ്രദവും സുതാര്യവും ന്യായുക്തവുമായ നിയമ സംവിധാനം തുടങ്ങിയവയിലും ഇന്ത്യക്കാരും വിദേശിയരുമായ നിക്ഷേപകർക്കുള്ള വിശ്വാസത്തിൻറെ സാക്ഷ്യപത്രമാണ് തുടക്കത്തിൽ 1,000 പോയിൻറ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ 27 വർഷങ്ങളിലായി ഉണ്ടായ നിഫ്റ്റി 50-യുടെ പുരോഗതി. ട്രേഡിങ് സാങ്കേതികവിദ്യകളിൽ മാത്രമല്ല, കോർപറേറ്റ് ഭരണ രംഗത്തും ലോകത്തിലെ ഏറ്റവും മികച്ചവയേക്കാൾ മെച്ചപ്പെട്ട വിപണിയാണ് ഇതു ലഭ്യമാക്കുന്നത്.
7.5 കോടിയിലേറെ പാൻ നമ്പറുകളാണ് തങ്ങളിലൂടെ നിക്ഷേപകരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 5 കോടിയിലേറെ കുടുംബങ്ങൾ തങ്ങളുടെ സമ്പാദ്യത്തിൻറെ ഒരു ഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നു. എൻഎസ്ഇ കഴിഞ്ഞ ഏതാനും ദശകങ്ങളായി ലഭ്യമാക്കുന്ന ഏറ്റവും മികച്ചതും ഓട്ടോമേറ്റഡ് ആയതും ഉന്നത നിലയിൽ നിയന്ത്രിക്കുന്നതുമായ ഓഹരി വിപണിയിലൂടെയാണവർ ഇതു ചെയ്യുന്നത്. കഴിഞ്ഞ 30 വർഷങ്ങളിൽ ഇന്ത്യ വിപണി പങ്കാളിത്തത്തിൻറെ കാര്യത്തിൽ വലിയ മുന്നേറ്റം നടത്തിയതായാണ് എൻറെ സ്വന്തം ചിന്താഗതി. നമുക്ക് ഇനിയും വലിയ മുന്നേറ്റം നടത്തേണ്ടതുണ്ട്. ഇതൊരു മികച്ച തുടക്കമാണ്. മുൻകാലങ്ങളിലെ പോലെ തന്നെ ഇനിയുള്ള യാത്രയിലും ഉയർച്ച താഴ്ചകളുണ്ടാകും. ഇന്ത്യയുടെ പുരോഗതി തുടരുകയും നിഫ്റ്റി 50 സൂചികയിൽ ദൃശ്യമാകുന്നതു പോലെ ആ പുരോഗതി വിപണിയിൽ പ്രതിഫലിക്കുകയും ചെയ്യും. ന്യായവും ഫലപ്രദവും സുതാര്യവും കുറഞ്ഞ ചെലവിലുള്ളതും ഉന്നത നിലയിൽ ഓട്ടോമേറ്റഡ് ആയതുമായ വിപണി വരും കാലങ്ങളിലും എൻഎസ്ഇ ഇന്ത്യയ്ക്കു നൽകുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.