- Trending Now:
ട്വിറ്റര്‍ എലൻ മസ്ക് ഏറ്റെടുത്തതോടെ
ട്വിറ്റെറിൽ അടിമുടി പരിഷ്കാരങ്ങൾക്കും വഴിയൊരുങ്ങുന്നു. എല്ലാവര്‍ക്കും സൗജന്യമായി ട്വിറ്റര്‍ ലഭ്യമാക്കാതെ വാണിജ്യ ഉപയോഗത്തിനും സര്‍ക്കാര്‍ സേവനത്തിനുമൊക്കെയുള്ള അക്കൗണ്ടുകൾക്ക് പണം ഈടാക്കിയാലോ എന്നാണ് മസ്ക് ചിന്തിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് എന്തായാലും തൽക്കാലും ഫീസ് ഒന്നും ബാധകമാകില്ല. ട്വിറ്ററിൻെറ റീച്ച് ഉയര്‍ത്താൻ ആണ് എലൻ മസ്ക് ശ്രമിക്കുന്നത്.
എലൻ മസ്ക് തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇതിനേക്കുറിച്ച് വിശദീകരിക്കാൻ ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിൽ കുറെയേറെ മാറ്റങ്ങൾ വരുത്താൻ എലൻ മസ്‌കിൻെറ നിർദ്ദേശമുണ്ട്. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താനും അൽഗരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി ട്വിറ്ററിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കാനും മസ്ക് പദ്ധതിയിടുന്നുണ്ട്.
ട്വിറ്റർ ബ്ലൂ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൻെറ നിരക്കുകൾ കുറച്ചേക്കും എന്നും സൂചനയുണ്ട്. നിരക്കുകൾ കുറയ്ക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് കുറിച്ച് മസ്‌ക് നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.