Sections

ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്‌സ് എംഡിസി സ്‌കാൻസ്  ലാബുമായി കൈകോർക്കുന്നു

Thursday, Mar 02, 2023
Reported By admin
lab

അന്തർദേശീയ നിലവാരമുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും


തിരുവനന്തപുരം: ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് എം ഡി സി സ്കാൻസ് ലാബുമായി കൈകോർക്കുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎഇ, യുഎസ്എ എന്നിവിടങ്ങളിൽ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4 പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബർഗ് ഡയഗ്നോസ്റ്റിക്സ് ഇന്ത്യ, കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രമുഖ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് നെറ്റ്വർക്കായ എം ഡി സി സ്കാൻസ് ആൻഡ് ലാബ ്എന്നിവയാണ് കൈകോർക്കുന്നത്. ഇതോടെ നവീന ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും ലഭ്യമാകും.

ന്യൂബർഗ് എംഡിസി സ്കാൻസ് ആൻഡ് ലാബ് ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ജി.എസ് .കെ വേലു, എം ഡി സി സ്കാൻസ് ആൻഡ് ലാബ്സ് മാനേജിംഗ് ഡയറക്ടർ എം.എൻ ഷിബു എന്നിവരുടെ സാന്നിധ്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു ജനങ്ങൾക്ക് സമർപ്പിച്ചു.

ന്യൂബെർഗ് എംഡിസി സ്കാൻ ആൻഡ് ലാബ് തുറന്നതോടെ ന്യൂബർഗ് ഡയഗ്നോസ്റ്റിക്സിന്റെ വിപുലമായ ശൃംഖലയും ക്ലിനിക്കൽ വൈദഗ്ധ്യവും തിരുവനന്തപുരത്തെ ജനങ്ങൾക്കും ഡോക്ടർമാർക്കും ലഭ്യമാകും. ഉയർന്ന നിലവാരത്തിലുള്ള പരിശോധനയും ഇവിടെ സാധ്യമാകും. കൃത്യവും സമയബന്ധിതവുമായ ഫലങ്ങൾ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും അത്യാധുനിക കേന്ദ്രത്തിലുണ്ട്. പാത്തോളജിയും റേഡിയോളജിയും ഉൾപ്പെടുന്ന പരിശോധന കേന്ദ്രത്തിൽ ഹൈ-എൻഡ് ഡയഗ്നോസ്റ്റിക് സേവനങ്ങൾ ലഭ്യമാകും.

മികച്ച ഡോക്ടർമാരെ ഉൾപ്പെടുത്തി ഉയർന്ന നിലവാരം പുലർത്തുകയും സ്ഥിരമായ ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുകയും ചെയ്യുന്ന ലാബ് 4 സംയോജിത ഡയഗ്നോസ്റ്റിക് സെന്ററുകളിലൂടെയും എംആർഐ, സിടി, അൾട്രാസൗണ്ട്, എക്സ്- തുടങ്ങിയ അടിസ്ഥാന റേഡിയോളജി ഡയഗ്നോസ്റ്റിക്സുകളുള്ള 6 പാത്തോളജി പ്രോസസ്സിംഗ് ലാബുകളിലൂടെയും 1000-ലധികം പാത്തോളജിക്കൽ പരിശോധനകൾ ന്യൂബർഗ് എംഡിസി സ്കാൻസിന് തിരുവനന്തപുരം ജില്ലയിൽ ആകെ 20 ടച്ച് പോയിന്റുകളുള്ള 14 കളക്ഷൻ സെന്ററുകളുണ്ട്.

ഈ സയുക്ത സംരംഭത്തിലൂടെ ആറായിരത്തിലേറെ ലാബ് പരിശോധനകൾ സാധ്യമാകും. ജീനോമിക്സ്, പ്രോട്ടോമിക്സ്, മെറ്റാബോളോ മിക്സ്, ഓങ്കോപതോളജി, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി, ന്യൂബോൺ സ്ക്രീനിങ് തുടങ്ങിയ പരിശോധനകളും സാധ്യമാകും.

ആരോഗ്യ മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും കൂടുതൽ മെച്ചപ്പെട്ട [പരിശോധനാഫലങ്ങൾ ലഭിക്കാനും ന്യൂബെർഗ്, എം ഡി സി സ്കാൻസ് ആൻഡ് ലാബ് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
എം ഡി സി സ്കാൻസ് പോലെ പരിചയസമ്പന്നരുമായി കൈകോർക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇനി മുതൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പരിശോധ സാധ്യമാകുമെന്നും ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ചെയർമാനും എം ഡിയുമായ ദോ.ജി എസ് കെ വേലു പറഞ്ഞു. കേരളത്തിൽ 12 ജില്ലകളിൽ ന്യൂബെർഗ് സാന്നിധ്യമറിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

1996 മുതൽ തിരുവനന്തപുരത്തെ ജനങ്ങൾക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്ന എം ഡി സി സ്കാൻസ് ആൻഡ് ലാബ്സ് ന്യോബെർഗുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതുതലമുറ സാങ്കേതിക ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് എം ഡി സി സ്കാൻസ് ആൻഡ് ലാബ്സ് മാനേജിംഗ് ഡയറക്ടർ എം.എൻ ഷിബു പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.