- Trending Now:
പ്ലം കേക്കുകളും സാധാരണ ഐസിങ് കേക്കുകളും മാത്രം കണ്ടും കഴിച്ചും പരിചയിച്ചിരുന്ന ഒരു ഗ്രാമത്തിലേക്ക് വിപ്പിംഗ് ക്രീം കേക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ നിഭയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിഭയെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളറട എന്ന സ്ഥലത്ത് നിഭയുടെ കേക്കിന് ആരാധകരും ആവശ്യക്കാരുമുണ്ടായി. വ്യത്യസ്തമായ നിഭയുടെ കേക്കുകള്‍ പല വിശേഷ അവസരങ്ങളിലും മേടിക്കാന്‍ ആളുകള്‍ കാത്തിരുന്നു.
അങ്ങനെ ലോക്ക് ഡൗണില്‍ യൂട്യൂബ് നോക്കി കേക്ക് ബേക്കിംഗ് പഠിച്ച നിഭ അതൊരു പ്രൊഫഷനാക്കി മാറ്റിയെടുത്തു. അങ്ങനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നടത്തുന്ന ഇവന്റ് മാനേജ്മന്റ് കമ്പനിയുടെ പേര് തന്നെ ബേക്കിംഗ് സംരംഭത്തിനും ഇട്ടു. 'ഏദന്‍'..
ഇന്ന് വെള്ളറടയില്‍ നിഭയും ഏദനും വ്യത്യസ്തമായ കേക്കുകള്‍ നിര്‍മിച്ചു ആളുകളുടെ രുചി മുകുളങ്ങളെ രസിപ്പിക്കുന്നു. തന്റെ കഥ നിഭ തന്നെ 'New to the Block'ലൂടെ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.