- Trending Now:
ജീവിതത്തില്‍ സ്വപ്നം കാണാത്തവരായി ആരാണുള്ളത്. എന്നാല്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു നേടിയെടുക്കാന്‍ വളരെ ചുരുക്കം പേര്‍ക്കേ സാധിക്കുകയുള്ളു.അങ്ങനെ തന്റെ ഇഷ്ടങ്ങള്‍ യാഥാര്‍ഥ്യമാക്കിയ വനിതയാണ് തിരുവനന്തപുരം പുജപ്പുര സ്വദേശിയായ ജിജി. ജി നായര്‍.
പഠനത്തിന് ശേഷം എല്ലാപേരെയും പോലെ ഉയര്‍ന്ന ജോലി നേടിയെടുക്കാനാണ് ജിജിയും ശ്രമിച്ചത്. ആഗ്രഹിച്ച പോലെ ഉയര്‍ന്ന ഐ. റ്റി ജോലി നേടിയെടുക്കുകയും ചെയ്തു.ജോലി തിരക്കുകള്‍ക്കിടയിലും തന്റെ പാഷനോടുള്ള അതിയായ സ്‌നേഹം കാരണം അതില്‍ എന്തെങ്കിലും ചെയ്യണം എന്ന് ജിജി തീരുമാനിച്ചു.സ്വന്തം കഴിവുകളെ തടവറയില്ലാക്കിയ ആ ജോലി ഉപേക്ഷിച്ചു തന്റെ താല്പര്യ മേഖലയായ ഡിസൈനിങ്ങിലേക്ക് ജിജി ചുവടുവച്ചു.അവിടെ വച്ചാണ് ജിജി യുടെ 'നൈഷ്ഠിക ബോട്ടിക് ' ആരംഭിക്കുന്നത്. നല്ലൊരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ ജിജി വസ്ത്രങ്ങളില്‍ തന്റെ കരവിരുത് കാട്ടി അവയെ പുനരുജീവിപ്പിച്ചപ്പോള്‍ ഉപഭോക്താക്കളും വിപണിയും അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.ഒരു തുടക്കക്കാരിക്ക് കിട്ടേണ്ട ഏറ്റവും മികച്ച പിന്തുണ തന്നെയായിരുന്നു അത്.
എന്റെ പാഷന് 3 ഡേയ്സ് ഡിസൈന്‍സ് കഠിനാധ്വാനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറി സംഗീത... Read More
നൈഷ്ഠിക ബോട്ടിക്കിന് പുറമെ 'ഷീ ആര്‍ട്‌സ് &ക്രാഫ്റ്റ്‌സ് ' എന്ന സംരംഭവും ജിജി ആരംഭിച്ചു.പ്ലാസ്റ്റിക് കുപ്പികളില്‍ തുടങ്ങി പ്രകൃതിയെ മലിനീകരിക്കുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മികച്ച ഉത്പന്നങ്ങള്‍ ജിജി നിര്‍മിച്ചു.നിരവധി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ജിജി യുടെ ഡ്രീം കാച്ചറിനുള്ള ഡിമാന്‍ഡ് വളരെ അധികം കൂടി വരുന്നുണ്ട്.
ഓരോ ഘട്ടത്തിലും അനുയോജ്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതാണ് ഓരോ നേട്ടത്തിനും കാരണം.പ്രതികൂലമായ ചുറ്റുപാടുകളെ എല്ലാം തനിക്കു മുന്നോട്ട് പോകാനുള്ള സാഹചര്യങ്ങളായി മാറ്റിയെടുത്ത ജിജിയുടെ മിടുക്ക് സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്‍ക്കും പ്രചോദനമാണ്.
ജിജി ജി നായര്‍ - she arts & crafts- +91 79071 46001
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.