- Trending Now:
നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ആഭ്യന്തര വ്യവസായം വർധിപ്പിക്കാനും ലക്ഷ്യമിട്ട് അടുത്ത ആറുമാസത്തിനുള്ളിൽ അലുമിനിയം, ചെമ്പ്, വീട്ടുപകരണങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്കായി 58 ഗുണനിലവാര നിയന്ത്രണ ഓർഡറുകൾ (ക്യുസിഒകൾ) സർക്കാർ കൊണ്ടുവരും, ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിപിഐഐടി വകുപ്പ് രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്നു.
1987 മുതൽ, 34 ക്യുസിഒകൾ മാത്രമേ നൽകിയിട്ടുള്ളൂ. എന്നാൽ ഇപ്പോൾ അടുത്ത ആറ് മാസത്തിനുള്ളിൽ 58 ക്യുസിഒകൾ അവതരിപ്പിക്കുകയാണ്. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി നിർത്തലാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ നിർബന്ധിത മാനദണ്ഡങ്ങൾ ആഭ്യന്തര, വിദേശ വ്യവസായങ്ങൾക്കുള്ളതായിരിക്കും, ഡിപിഐഐടിയിലെ ജോയിന്റ് സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഈ ഓർഡറുകൾക്ക് കീഴിൽ 315 ഉൽപ്പന്ന മാനദണ്ഡങ്ങൾ ഉണ്ടാകും. ഈ ഓർഡറുകൾക്ക് കീഴിലുള്ള ഇനങ്ങൾക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) മാർക്ക് ഇല്ലെങ്കിൽ ഉൽപാദിപ്പിക്കാനോ, വിൽക്കാനോ, വ്യാപാരം ചെയ്യാനോ, ഇറക്കുമതി ചെയ്യാനോ, സ്റ്റോക്ക് ചെയ്യാനോ കഴിയില്ല.
ഈ ക്യുസിഒകൾ നടപടിക്രമങ്ങൾ പാലിച്ച് ഒരു വർഷത്തിനുള്ളിൽ അറിയിക്കും. ആഭ്യന്തര ഉൽപന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിനും ഈ നീക്കം സഹായിക്കും. ഓർഡറുകൾ സുഗമമായി നടപ്പിലാക്കുന്നതിന്, പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക്, ബിഐഎസ് ലൈസൻസുകൾ ലഭിക്കുന്നതിനും അവയുടെ ടെസ്റ്റിംഗ് സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള അധിക കാലയളവിനുള്ള വ്യവസ്ഥകൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ, സൂക്ഷ്മ യൂണിറ്റുകളിലേക്കുള്ള ഇളവ് (പ്ലാന്റ്, മെഷിനറി എന്നിവയിൽ 25 ലക്ഷം രൂപ വരെയുള്ള നിക്ഷേപം) ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ ആലോചിക്കുന്നുണ്ട്. 2016ലെ ബിഐഎസ് ആക്ട് പ്രകാരം ബിഐഎസ് അംഗീകൃതമല്ലാത്ത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരിക്കൽ, വിൽപ്പന എന്നിവ സിസിഒയുടെ അറിയിപ്പോടെ നിരോധിച്ചിരിക്കുന്നതായും, ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമ ലംഘനം നടത്തിയാൽ ആദ്യത്തെ തവണ രണ്ട് വർഷം വരെ തടവോ കുറഞ്ഞത് 2 ലക്ഷം രൂപ പിഴയോ ലഭിക്കാം. ഇത് രണ്ടാമതും തുടർന്നും സംഭവിച്ചാൽ അത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 5 ലക്ഷം രൂപയായി പിഴ വർദ്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.