- Trending Now:
തുണിത്തരങ്ങളടക്കം കൂടുതല്‍ വസ്തുക്കളുടെ ജി.എസ്.ടി. നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചന. കര്‍ണാടക മുഖ്യമന്ത്രി ബസവ രാജ് ബൊമ്മയുടെ നേതൃത്വത്തിലു ള്ള മന്ത്രിതല സമിതി ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.പാക്കറ്റിലുള്ള ബ്രാന്‍ഡഡ് അല്ലാ ത്ത ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടി. ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയ ത് ഇതേ സമിതിയായിരുന്നു. പുതിയ ശുപാര്‍ശകള്‍ അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നേക്കും.
ബില്ലുണ്ടോ, GST വകുപ്പ് എന്നും സമ്മാനം തരും... Read More
തുണിത്തരങ്ങള്‍, വൈദ്യുതവാഹ നങ്ങള്‍, ചില വൈദ്യുതോപകരണ ങ്ങള്‍, യൂറിയ പോലെയുള്ള രാസ വളങ്ങള്‍ എന്നിവയുടെ നികുതിയെ ക്കുറിച്ചാണ് ചര്‍ച്ചകള്‍. നിരക്ക് ഏകീ കരണമുണ്ടായേക്കും. തമിഴ്‌നാട്ടിലെ മധുരയിലാകും അടുത്ത കൗണ്‍സില്‍ യോഗം. ഓണ്‍ലൈന്‍ ഗെയിമുകളുടെ യും ചൂതാട്ടത്തിന്റെയും ജി.എസ്.ടി. വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതലസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഈമാസം കൗണ്‍സില്‍ രുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.