- Trending Now:
കേരളം ഇറച്ചി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിലേക്ക് വേണ്ടി ഏഴോളം വൻ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ കേരള പുനർനിർമ്മാണ പദ്ധതി വിഹിതവും (22.50കോടി) നബാർഡിന്റെ സാമ്പത്തിക സഹായവും (43.32കോടി രൂപ) പ്രയോജനപ്പെടുത്തി 65. 82 കോടി രൂപ ചെലവിലാണ് വിവിധ ജില്ലകളിലായി ഇറച്ചി സംസ്കരണ ഫാക്ടറികളോടൊപ്പം കോഴി വേസ്റ്റുകൾ പ്രയോജനപ്പെടുത്തി പെറ്റ് ഫുഡ് നിർമ്മാണ ശാലകളും സ്ഥാപിക്കുക. കൊല്ലം (കോട്ടുക്കൽ), എറണാകുളം (ഇടയാർ) ജില്ലകളിൽ ഇറച്ചി കോഴി സംസ്കരണശാലകളും കൊല്ലം (കോട്ടുക്കൽ ) എറണാകുളം (എടയാർ ), പാലക്കാട്( നെന്മേനി) ജില്ലകളിൽ പെറ്റ് ഫുഡ് റെൻഡറിങ് പ്ലാന്റുകളും പാലക്കാട് (കോട്ടുത്തറ) ബ്രോയിലർ ബ്രീഡർ ഫാം ഉൾപ്പെടെയുള്ള ഹാച്ചറി കോംപ്ലക്സും ആണ് പദ്ധതികൾ.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ), മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ (എം.പി.ഐ.), എൻജിഒ സംരംഭമായ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതികളുടെ നിർവഹണ ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.