Sections

ന്യൂമീഡിയ & ഡിജിറ്റൽ ജേണലിസം ഡിപ്ളോമ ജൂൺ 10 വരെ അപേക്ഷിക്കാം

Tuesday, May 28, 2024
Reported By Admin
New Media and Digital Journalism

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. വൈകീട്ട് 6.00 മുതൽ 8.00 വരെയാണ് ക്ലാസ്സ് സമയം ഒരേ സമയം ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ്സ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000/- രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈൽ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യൽ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമ മേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. ജോലി ചെയ്യുന്നവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്സ്.

സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്സെന്റർ , opposite ICICI BANK ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org ഫോൺ: 8848277081, 0484-2422275, 2422068, 0471-2726275 അവസാന തിയതി 2024 ജൂൺ 10.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.