Sections

അക്ഷയ തൃതീയ ദിനത്തിൽ  ആദിപുരുഷിന്റെ പുത്തൻ ലിറിക്കൽ വീഡിയോ പങ്കുവെച്ച് അണിയ പ്രവർത്തകർ 

Saturday, Apr 22, 2023
Reported By Admin
Adipurush

ആദിപുരുഷിന്റെ പുത്തൻ ലിറിക്കൽ വീഡിയോ പങ്കുവെച്ച് അണിയ പ്രവർത്തകർ


റിലീസിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുത്തൻ ലിറിക്കൽ മോഷൻ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. പ്രഭാസ്  അവതരിപ്പിക്കുന്ന ശ്രീരാമചന്ദ്രനെയാണ് ലിറിക്കൽ മോഷൻ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിൽ പങ്കുവെച്ച ലിറിക്കൽ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ 5 വ്യത്യസ്ത ഭാഷകളിലായാണ് ലിറിക്കൽ വീഡിയോ എത്തിയിരിക്കുന്നത്.

2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 2023 ജൂൺ 16 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം - ഭുവൻ ഗൗഡ ,  സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.