- Trending Now:
സ്ഥലക്കച്ചവടം ഉള്‍പ്പെടുന്ന ചില റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) ആണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നടക്കുന്ന എഫ്ഡിഐകള്‍ക്കായുള്ള ശക്തമായ ചട്ടക്കൂട് സംബന്ധിച്ച് വ്യക്തത കൊണ്ടുവന്നിട്ടുള്ളത്.
ഒരു വസ്തുവിന്മേലുള്ള ആദായം/ വാടക എന്നിവ പോലുള്ള വരുമാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിന് തുല്യമല്ലെന്നും വ്യക്തത വരുത്തിയിട്ടുണ്ട്. അതായത് ടൗണ്‍ഷിപ്പ് നിര്‍മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കല്‍, ഫ്ളാറ്റ്/ഓഫീസ് കെട്ടിട നിര്‍മാണം, റോഡുകളും പാലങ്ങളും നിര്‍മിക്കല്‍ എന്നിവയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
ലാഭേച്ഛയോടെ ഭൂമി കച്ചവടങ്ങള്‍ നടത്തുന്ന സമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം നിയമ വിധേയമല്ല എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഫാം ഹൗസ് നിര്‍മിക്കലിനും ഇത്തരത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.