- Trending Now:
ക്ഷീരമേഖലയിൽ പുത്തൻ ഉണർവ് നൽക്കുന്നതിന് പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടവ് 2023 സംസ്ഥാന ക്ഷീരസംഗമം അവലോകനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപ്പാദന രംഗം കൂടുതൽ വ്യവസായവൽക്കരണത്തിന് തയ്യാറെടുക്കുകയാണ്. ഈ മേഖലയിൽ വനിത സ്വയം തൊഴിൽ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കും.
സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി മനിലീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ അനുമതിക്കായി ഏകജാലക സംവിധാനം നടപ്പിൽ വരുത്തും. ഫാം ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫാമുകൾ തുടങ്ങുന്നതിനും അവയുടെ നടത്തിപ്പിനും പ്രയാസം സൃഷ്ടിക്കുന്ന രീതിയിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചർമ്മ മുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കും. കറവപ്പശുവിന് 30,000 രൂപ, കിടാരിക്ക് 16,000, ആറു മാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടിക്ക് 5000 എന്നിങ്ങനെ നഷ്ടപരിഹാരമായി നൽകും.
സംസ്ഥാന ക്ഷീര വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇത്തവണത്തെ ചുവട് 2023 ക്ഷീരകർഷക സംഗമമെന്ന് റവന്യൂ മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ആറു ദിവസം നീണ്ടുനിന്ന് ക്ഷീര കർഷക സംഗമം, ഡയരി എക്സ്പോ, ക്ഷീരകർഷകർക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്ന സെമിനാറുകൾ, ചർച്ചകൾ ഇവയെല്ലാം മികച്ച അനുഭവമാണ് ക്ഷീര കർഷകർക്കു പകർന്നു നൽകിയത്. ഇതിന് നേരിട്ട് നേതൃത്വം നൽകിയ വകുപ്പു മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ, അവലോക യോഗത്തിൽ മന്ത്രിമാർക്കൊപ്പം പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.