Sections

പുത്തന്‍ ഇന്ത്യന്‍ എയര്‍ലൈനായ ആകാശയ്ക്ക് പുതിയ പങ്കാളി

Saturday, Oct 01, 2022
Reported By admin
aasasha

ആകാശ വളരുന്നതിന് അനുസരിച്ച് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടതായി വരും

 

ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ റേറ്റ്ഗെയിന്‍ ട്രാവല്‍ ടെക്നോളജീസുമായി ചേര്‍ന്ന്  തത്സമയ വിമാന യാത്രാ വിവരങ്ങള്‍ ശേഖരിക്കുന്നു. രാജ്യത്തെ മറ്റ് എയര്‍ലൈനുകള്‍ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരത്തോടെ കൂടുതല്‍ കാര്യക്ഷമമായി ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിക്കാന്‍ സാധിക്കും. 

പുതിയ എയര്‍ലൈന്‍ ആയതിനാല്‍ തന്നെ വില നിര്‍ണയം ആകാശയെ സംബന്ധിച്ച് നിര്‍ണായകമാണ്, ഇതിനായി ഏറ്റവും വിശ്വസിനീയമായ വിപണി സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുക എന്നുള്ളതാണ് എയര്‍ലൈനിന്റെ ലക്ഷ്യമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിനായി വില നിര്‍ണയം ഏറ്റവും പ്രധാനമാണ്. 

ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ പറന്നു തുടങ്ങിയത്. ആകാശ വളരുന്നതിന് അനുസരിച്ച് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടതായി വരും. മത്സര ബുദ്ധിയോടെ, എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പങ്കാളിത്തം സഹായകരമാകും. ആകാശയുടെ വളര്‍ച്ചയില്‍ നിര്ണ്ണായകമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും എന്ന് റേറ്റ്ഗെയിന്‍  ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭാനു ചോപ്ര പറഞ്ഞു. വരുമാന നഷ്ടവും വിപണിയിലെ അസമത്വം കുറയ്ക്കാനും ഈ സ്ഥിതിവിവരക്കണക്കുകള്‍ തീര്‍ച്ചയായും ആകാശയെ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തത്സമയ വിമാന യാത്രാ വിവരങ്ങള്‍ കൈമാറുന്ന റേറ്റ്ഗെയിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടെ കൂടുതല്‍ വരുമാനം നേടാന്‍ അക്ഷയ്ക്ക് സാധിക്കും എന്ന് ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു.

ആകാശ സെപ്റ്റംബര്‍ 10 ന്, ചെന്നൈ-ബെംഗളൂരു റൂട്ടില്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. അടുത്ത മാസം മുതല്‍ അസമിലേക്കും ത്രിപുരയിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലേക്കും  ആകാശ എയര്‍ സര്‍വീസുകള്‍ വിപുലീകരിക്കും.  ഒക്ടോബര്‍ 21-ന് ഗുവാഹത്തിയിലേക്കും അഗര്‍ത്തലയിലേക്കും ആകാശ സര്‍വീസ് ആരംഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.