Sections

കൺസഷൻ കാർഡ് സംബന്ധിച്ചുളള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Sunday, Jun 04, 2023
Reported By Admin
Concession for Students

കൺസഷൻ കാർഡ് സംബന്ധിച്ചുളള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ


കൺസഷൻ ലഭിക്കുന്നതിനുളള പരമാവധി പ്രായം 25 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക്

  1. സർക്കാർ ,എയ്ഡഡ് ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യനിരക്കിൽ കാർഡ് അനുവദിക്കും.ഇവർക്ക് കാർഡൊന്നിന് 10 രൂപയും,ഒറ്റ തവണ പ്രോസസ്സിംഗ് ഫീസായി 100 രൂപയും ഒടുക്കേണ്ടതാണ്.
  2. ചീഫ് ഓഫീസിൽ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെ ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ കൺസഷൻ അനുവദിക്കും.
  3. സ്വകാര്യ സ്കൂളുകളിലെ APL പരിധിയിൽ വരുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ഇൻകം ടാക്സ് ,ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ,ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരല്ലെങ്കിൽ ആകെ ടിക്കറ്റ് ചാർജ്ജിൻറെ 30% ഇളവ് അനുവദിക്കുന്നതാണ്.
  4. അൺ എയ്ഡഡ് സ്കൂളുകളിലെ എ.പി.എൽ പരിധിയിൽ വരുന്ന കുട്ടികളിൽ മാതാപിതാക്കൾ ഇൻകം ടാക്സ് , ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് , ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരാണെങ്കിൽ കൺസഷൻ അനുവദിക്കുന്നതല്ല.

പ്ലസ്ടുവിന് മുകളിൽ

  • സർക്കാർ,അർദ്ധ സർക്കാർ കോളേജ് ,പ്രൊഫഷണൽ കോളേജുകളിലെ ഇൻകം ടാക്സ് , ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് , ജി.എസ്സ്.ടി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുളളവർക്ക് നിലവിലെ സൗജന്യനിരക്കിൽ കൺസഷൻ അനുവദിക്കുന്നതാണ്.
  • സ്വകാര്യ അൺ എയ്ഡഡ് , സ്വശ്രയകോളേജിലെ ബി.പി.എൽ പരിധിയിൽ വരുന്ന കുട്ടികൾക്കും സൗജന്യ നിരക്കിൽ കാർഡ് അനുവദിക്കും.
  • സ്വകാര്യ ,സ്വാശ്രയ കോളേജിലെ APL പരിധിയിൽ വരുന്ന കുട്ടികൾക്ക് മാതാപിതാക്കൾ ഇൻകം ടാക്സ് ,ഇൻപുട്ട് ടാക്സ് ക്രഡിറ്റ്, ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരല്ലെങ്കിൽ 30% ഇളവിൽ കാർഡ് ലഭിക്കുന്നതാണ്.
  • സർക്കാർ /അർദ്ധ സർക്കാർ / അൺ എയ്ഡഡ് /സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ ഇൻകം ടാക്സ് ,ഇൻപുട്ട് ടാക്സ് ക്രഡിറ്റ് ,ജി.എസ്സ്.ടി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് കൺസഷൻ അനുവദിക്കുന്നതല്ല.

കൺസഷൻ അനുവദിക്കുന്നതിന് ഹാജരാക്കേണ്ട രേഖകൾ

  1. പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷ ഫോറം.
  2. സ്കൂൾ /കോളേജ് ഐഡി കാർഡ് കോപ്പി.
  3. ആധാർ കാർഡിൻറെ പകർപ്പ്.
  4. റേഷൻ കാർഡിൻറെ കോപ്പി.( കുട്ടികളുടെ പേര്,ബി.പി.എൽ/ എ.പി.എൽ തെളിയിക്കുന്ന പേജിൻറെ പകർപ്പ്.
  5. APL പരിധിയിൽ വരുന്ന കുട്ടികൾ മാതാപിതാക്കൾ ഇൻകം ടാക്സ്,ഇൻപുട്ട് ടാക്സ് ക്രഡിറ്റ്,ജിഎസ്സ്.ടി എന്നിവ ഒടുക്കുന്നവർ അല്ലെന്നുളള സത്യവാങ്മൂലം,രണ്ടുപേരുടെയും,പാൻ കാർഡിൻറെ പകർപ്പും ഹാജരാക്കണം.
  6. പ്ലസ്ടുവിന് മുകളിൽ കോഴ്സ് സർട്ടിഫിക്കേറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  7. കോഴ്സ് ഏത് വിഭാഗത്തിൽ പെടുന്നു എന്നുളള സർട്ടിഫിക്കേറ്റ് ( Aided/Self)
  8. കാർഡ് ഒന്നിന് 2 പാസ്പോർട്ട് / സ്റ്റാമ്പ് സൈസ് ഫോട്ടോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.