Sections

ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പരിശോധനകള്‍ ശക്തമാക്കുന്നു

Saturday, Sep 03, 2022
Reported By MANU KILIMANOOR

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കരുത്


ഭക്ഷ്യ സുരക്ഷാവകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനവ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം,ഉപയോഗിക്കുന്ന ഉപകരണം, വ്യ ക്തിശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കരുത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കു ന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവ രെ പിഴയോ ആറുമാസം തടവോ ലഭിക്കാം.ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പാല്‍, പച്ചക്കറികള്‍, മത്സ്യം എന്നിവ പരിശോധിക്കും. കടക ളും കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചും പരിശോധന നടത്തും. ശര്‍ക്കര, അണ്ടിപ്പ രിപ്പ്, ഉണക്കമുന്തിരി, പപ്പടം, ചെറുപയര്‍, നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ ഓണക്കാലവിഭവങ്ങളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. മായം കണ്ടെത്തിയാല്‍ നടപടിസ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് 1800 425 1125 എന്ന നമ്പറില്‍ പരാതിയറിയിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.