- Trending Now:
അരി, ഗോതമ്പ് തുടങ്ങി ഭക്ഷ്യധാന്യങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയതോടെ സാധാരണക്കാര്‍ക്ക് ഇരട്ടിപ്രഹരം. അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് നടപ്പിലാക്കിയ ജി എസ് ടി നിയമപ്രകാരം അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങി നിത്യോപയോഗ സാധനങ്ങളെ നികുതി നിരക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു.
ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാക്കി. നിലവില്‍ അരി അടക്കമുള്ള ധാന്യങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. പാക്ക് ചെയ്ത് 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും ഈ നികുതി നിരക്ക് ബാധകമാണ്. ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ഈ നികുതി നിരക്ക് ബാധകമാണ്. മില്ലുകളില്‍ നിന്ന് 50 കിലോ ചാക്കുകളില്‍ മൊത്തവ്യാപാരികള്‍ നല്‍കുന്ന അരിക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 5% വിലക്കയറ്റത്തിന് കാരണമായേക്കാം.
പുതുക്കിയ നികുതി നിരക്ക്
1. പാക്കറ്റില്‍ ഉള്ള തൈരിനു മോരിനും അഞ്ചു ശതമാനം ജിഎസ്ടി നിരക്ക് ബാധകമാണ്.
2. മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസി പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി തുടങ്ങിയവയ്ക്കും 5% നികുതി ബാധകമാണ്.
3. സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍ നിന്ന് 12 ശതമാനം ആക്കിയിട്ടുണ്ട്.
4. ഭൂപടങ്ങള്‍ക്ക് 12 ശതമാനം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
5. ബാങ്കുകളില്‍ നിന്നുള്ള ചെക്ക് ബുക്കിന് 18 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
6. ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറി വാടകയ്ക്ക് നല്‍കുന്നതിന് 12 ശതമാനമാണ് പുതുക്കിയ നികുതി നിരക്ക്.
7. കട്ട് ആന്‍ഡ് പോളിഷ് ചെയ്ത് വജ്ര കല്ലുകളുടെ നികുതി ഒന്നര ശതമാനം ആകും.
8. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ചുമത്തും.
9. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്ക് ഉള്ള നികുതിയിളവ് ഇനി ഇക്കണോമി ക്ലാസ്സില്‍ മാത്രം.
10. എല്‍ഇഡി ലാംപ്, ലൈറ്റ് വാട്ടര്‍, പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി,എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടിഫണ്ട് ഫോര്‍മാന്‍, കട്ടിയുള്ള ബ്ലേഡുകള്‍, കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി പെന്‍സില്‍, ഷാര്‍പ്പനര്‍, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് നികുതി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തില്‍ ആകും.
11. ജിഎസ്ടി ഇളവ് തുടരുന്നത് വ്യക്തികള്‍ നടത്തുന്ന കലാസാംസ്‌കാരിക പരിശീലന പരിപാടികള്‍ക്ക് മാത്രമാണ്.
12. ട്രാക്ക് പോലെയുള്ള ചരക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ നികുതി നിരക്ക് 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
13. ആന്തരിക അവയവങ്ങളില്‍ നിന്നുള്ള വിസര്‍ജ്യം ഉള്‍പ്പെടെ ശേഖരിക്കുന്ന ട്യൂബ്, ബാഗ് തുടങ്ങിയവ അടങ്ങുന്ന കിറ്റിനും നികുതി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
14. 5000 രൂപയിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് 5 ശതമാനമാണ് പുതുക്കിയ നികുതിനിരക്ക്.
ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിച്ച ഈ സാഹചര്യത്തില്‍ നിത്യോപയോഗസാധനങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തിയത് സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.