Sections

എളുപ്പത്തില്‍ ആരംഭിക്കാവുന്ന ഒരു ന്യൂജനറേഷന്‍ ബിസിനസ്

Friday, Dec 10, 2021
Reported By Admin
tablet

മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങളാണ് നമ്മള്‍ ഇതിനായി തിരഞ്ഞെടുക്കുക


ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് മനസിലാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതായത് ബിസിനസിന് ആവശ്യമായ മുതല്‍മുടക്ക്, യന്ത്രോ പകരണങ്ങള്‍, തുടങ്ങാന്‍ പോകുന്ന ബിസിനസിന് മാര്‍ക്കറ്റില്‍ ഉള്ള വാല്യൂ എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാതെ ബിസിനസ് ആരംഭിക്കുകയാണെങ്കില്‍ പലപ്പോഴും അത് പല രീതിയിലുള്ള നഷ്ടങ്ങള്‍ക്കും കാരണമാകും. പക്ഷേ വലിയ രീതിയില്‍ യന്തോപകരണങ്ങളും മുറികളും ആവശ്യമില്ലാതെ ചെറിയ തോതില്‍ തുടങ്ങാന്‍ സാധിക്കുന്ന ഒരു ബിസിനസുണ്ട്. അതാണ് നിലവില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന റീപാക്കിംഗ് ബിസിനസ്.

ഈ ബിസിനസ് ചെറിയ തോതിലും വന്‍ തോതില്‍ തുടങ്ങുവാന്‍ സാധിക്കും. കാരണം മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങളാണ് നമ്മള്‍ ഇതിനായി തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ പെട്ടെന്ന് മാര്‍ക്കറ്റ് പിടിച്ചെടുക്കുവാനും സാധിക്കും. കേരളത്തില്‍ വിപുലമല്ലാത്തതും വളരെയധികം ഇന്നോവേറ്റീവായി ആരംഭിക്കാനാകുന്നതുമായ ഒരു ബിസിനസ് ആശയമാണ് വാഷിംഗ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ടാബ്ലറ്റ് റീ പാക്കിംഗ് ബിസിനസ്.

എന്താണ് വാഷിംഗ് മെഷീന്‍ ടാബ്‌ലറ്റുകള്‍?

കേള്‍ക്കുമ്പോള്‍ കുറച്ച് വ്യത്യസ്തമായി തോന്നുമെങ്കിലും മാര്‍ക്കറ്റില്‍ ഉറപ്പായും വിജയിക്കാവുന്ന ഒരു ഉല്‍പന്നമാണ് വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന ടാബ്‌ലറ്റുകള്‍. അതായത് ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടില്‍ വാഷിങ്‌മെഷീന്‍ ഉപയോഗിക്കാത്ത വീടുകള്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം. 

എന്നാല്‍ ഇത്തരത്തില്‍ വാഷിംഗ് മെഷീന്‍ ഒരുപാട് കാലം ക്ലീന്‍ ചെയ്യാതെ ഉപയോഗിക്കുമ്പോള്‍ അതിനകത്ത് അഴുക്ക് അടിഞ്ഞ് കൂടി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ പലപ്പോഴും പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകും. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ വാഷിംഗ് മെഷീന്‍ ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്നവയാണ് വാഷിംഗ് മെഷീന്‍ ടാബ്ലറ്റുകള്‍.

ഇവ ഉപയോഗിച്ചുകൊണ്ട് വാഷിംഗ് മെഷീന്റെ അകത്തുള്ള എല്ലാവിധ പാര്‍ട്ടുകളും ക്ലീന്‍ ചെയ്യപ്പെടുന്നതാണ്. ഇങ്ങിനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വസ്ത്രങ്ങള്‍ വളരെയധികം ഹൈജീന്‍ ആണെന്ന് ഉറപ്പു വരുത്തി ഉപയോഗിക്കാവുന്നതാണ്. ഓരോ 3,4 മാസത്തിലും ടാബ്ലറ്റ് ഉപയോഗപെടുത്തി വാഷിംഗ് മെഷീന്‍ ക്ലീന്‍ ചെയ്യണം.

ഇത്തരം ഒരു കട്ടയുടെ മാര്‍ക്കറ്റ് വില 5 മുതല്‍ 6 രൂപ വരെയാണെങ്കിലും, കൂടുതല്‍ എണ്ണം ഉള്‍പ്പെടുന്ന പാക്കറ്റ് ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വില്‍ക്കപെടുന്നത് ഏകദേശം 150 മുതല്‍ 170 രൂപ നിരക്കില്‍ ആണ്. ഇവ ബള്‍ക്കായി വാങ്ങി പാക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ ഏകദേശം 100 രൂപയുടെ ലാഭമാണ് നേടാനാവുക. ഇന്ത്യാമാര്‍ട്ട് (https://www.indiamart.com/) പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് ഇവ വാങ്ങാന്‍ സാധിക്കുന്നതാണ്. 

വാങ്ങുന്ന ടാബ്‌ലറ്റിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം. കൂടാതെ പാക്കിംഗ് വൃത്തിയുള്ളതും ആകര്‍ഷകവുമായിരിക്കണം. വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളെയും സ്ഥലങ്ങളെയും കുറിച്ച് വിശദമായി പഠിച്ചിരിക്കുകയും ടാബ്‌ലറ്റിന്റെ മാര്‍ക്കറ്റിംഗ് സാധ്യത മനസിലാക്കുകയും വേണം. ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ബിസിനസില്‍ പരാജയം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. സോഷ്യമീഡിയ പ്ലാറ്റ്്‌ഫോമിലൂടെയും നോട്ടീസിലൂടെയും വാക്കാലും നല്ല രീതിയിലുള്ള പ്രചരണം നടത്തേണ്ടതുണ്ട്.

സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ചെറിയൊരു സ്ഥലം, പാക്കിംഗ് മെഷീന്‍, പാക്കിംഗ് കവറുകള്‍, ബ്രാന്‍ഡ് സ്റ്റിക്കര്‍, പ്രൈസ് സ്റ്റിക്കര്‍ എന്നിവ മാത്രമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍. ചെറിയ രീതിയില്‍ ആരംഭിക്കുന്നതിന് ലൈസന്‍സിന്റെ ആവശ്യമില്ല.  ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും നേരിട്ട് കസ്റ്റമേഴ്‌സിനെ കണ്ടും ഉല്‍പന്നങ്ങള്‍ വില്‍ക്കാവുന്നതാണ്.

തുടക്കത്തില്‍ ചെറിയ രീതിയില്‍ ആരംഭിച്ച് ഭാവിയില്‍ വലിയ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന ഒരു ബിസിനസ് ആശയമാണ് വാഷിംഗ് മെഷീന്‍ ടാബ്ലറ്റ് റീപാക്കിംഗ്. ദിവസന്തോറും വാഷിംഗ് മെഷീനുള്ള വീടുകള്‍ വര്‍ദ്ധിച്ച് വരുകയാണ്. അതിനാല്‍ വാഷിംഗ് മെഷീന്‍ ഉള്ളിടത്തോളം കാലം ഈ ഉല്‍പന്നത്തിന് ഡിമാന്‍ഡ് കൂടികൊണ്ടേയിരിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.