- Trending Now:
എസ്ബിഐ അക്കൗണ്ടില്ലാത്ത ഉപഭോക്താക്കൾക്ക് വളരെ ലളിതമായ ആക്ടിവേഷൻ നടപടിക്രമങ്ങൾ മാത്രമേയുള്ളൂ
എസ്ബിഐയുടെ ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ യോനോ ആപ്പിന്റെ (YONO app) യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ (UPI) സൗകര്യങ്ങൾ പരിഷ്‌കരിച്ചു. ഇതോടെ ഏത് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഇനി മുതൽ എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗപ്പെടുത്തി യുപിഐ അധിഷ്ഠിത പണമിടപാടുകൾ നടത്താനാകും. അതായത്, എസ്ബിഐയിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യോനോ മൊബൈൽ ആപ്പ് മുഖേന യുപിഐ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് സാരം.
'എല്ലാ ഇന്ത്യക്കാർക്കും യോനോ ഉപയോഗപ്പെടുത്താം. ഏത് ബാങ്കിന്റെ ഉപഭോക്താവിനും യോനോ ആപ്പിന്റെ സ്‌കാൻ & പേ, സേവ് ചെയ്ത നമ്പറുകളിലേക്ക് പണമയക്കാവുന്ന 'പേ ബൈ കോണ്ടാക്ട്‌സ്', റിക്വസ്റ്റ് മണി (പണം ചോദിക്കുക) എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും യോനോ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിൽ ലഭ്യമാകും,' പൊതുമേഖലാ സ്ഥാപനം കൂടിയായ എസ്ബിഐ പുറത്തറിക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയുടെ കയറ്റുമതിയിൽ വൻ ഇടിവ് ... Read More
എസ്ബിഐ അക്കൗണ്ട് ഇല്ലാത്തവർക്ക് എങ്ങനെ ഉപയോഗിക്കാനാകും?
എസ്ബിഐ യോനോ മൊബൈൽ ആപ്ലിക്കേഷൻ, ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. എസ്ബിഐ അക്കൗണ്ടില്ലാത്ത ഉപഭോക്താക്കൾക്ക് വളരെ ലളിതമായ ആക്ടിവേഷൻ നടപടിക്രമങ്ങൾ മാത്രമേയുള്ളൂ. യോനോ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ, 'ന്യൂ ടു എസ്ബിഐ' എന്ന ഓപ്ഷൻ കാണാനാകും. ഇതിന്റെ തൊട്ടുതാഴെ 'രജിസ്റ്റർ നൗ' എന്ന ഓപ്ഷൻ തെളിഞ്ഞിട്ടുണ്ടാകും. എസ്ബിഐയിൽ അക്കൗണ്ടില്ലാത്ത ഉപഭോക്താക്കൾക്ക് 'രജിസ്റ്റർ നൗ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ബാക്കി നടപടികളും പൂർത്തിയാക്കാം. ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.