Sections

ഇന്ത്യയില്‍ പുതിയ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു

Saturday, Nov 19, 2022
Reported By admin
ev

വെറും 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും

 

പിഎംവി പുതിയ ഈസ്-ഇ ( EaS-E ) ഇലക്ട്രിക് കാറിലൂടെ ഇന്ത്യന്‍ ഇവി വ്യവസായത്തില്‍ കമ്പനി അരങ്ങേറ്റം കുറിച്ചു. ഓള്‍ട്ടോയ്ക്ക് സമാനമായി പുതിയ കാറിന്റെ വില 4.79 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ തുടങ്ങുന്നു. ഇതോടെ ഈസ്-ഇ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും അഫോഡബിള്‍ ഇലക്ട്രിക് കാറായി. ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് മാത്രമാണ് പ്രാരംഭ വിലകള്‍ ബാധകമാകുന്നത്.

ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈസ്-ഇയ്ക്ക് ഇതിനകം 6,000 പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചതായി പിഎംവി പറയുന്നു. പ്രധാനമായും മൂന്ന് വേരിയന്റുകള്‍ 120km, 160km, 200km എന്നിങ്ങനെ റേഞ്ച് അടിസ്ഥാനമാക്കി വേര്‍തിരിക്കും. മൈക്രോ ഇലക്ട്രിക് കാര്‍ അതിന്റെ 3 kW എസി ചാര്‍ജര്‍ ഉപയോഗിച്ച് വെറും 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. മൈക്രോ ഇലക്ട്രിക് കാറിന്റെ ഉയര്‍ന്ന വേഗത 70kmph ആണ്.

പുതിയ കാറിന്റെ ചില പ്രധാന സവിശേഷതകളില്‍ ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, റിമോട്ട് കീലെസ് എന്‍ട്രി, റിമോട്ട് പാര്‍ക്ക് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സീറ്റ് ബെല്‍റ്റുകള്‍, ഡ്രൈവര്‍ എയര്‍ബാഗ് മുതലായവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളില്‍ പിന്‍ ക്യാമറയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഉള്‍പ്പെടുന്നു. മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ ആയിരിക്കും ഉണ്ടാകുക.
 
മൊത്തത്തിലുള്ള അളവുകള്‍ അനുസരിച്ച്, കാര്‍ സ്പാന്‍ 2,915 mm നീളവും 1,157 mm വീതിയും 1,600 mm ഉയരവുമാണ്. ഇതിന് 2,087 mm വീല്‍ബേസ് ഉണ്ടായിരിക്കും, ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ആയിരിക്കും. 2 സീറ്റര്‍ മൈക്രോ EV മിനിമലിസ്റ്റ് ഡാഷ്‌ബോര്‍ഡും ഫാബ്രിക് അപ്‌ഹോള്‍സ്റ്ററിയുമായാണ് വരുന്നത്. ഇത് തികച്ചും ഭാരം കുറഞ്ഞ ഒരു മോഡലായിരിക്കുമെന്ന് കമ്പനി പറയുന്നു. പേഴ്സണല്‍ മൊബിലിറ്റി വെഹിക്കിള്‍ എന്ന പുതിയ സെഗ്മെന്റ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതായി ഇവി നിര്‍മ്മാതാവ് അവകാശപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.