Sections

പ്രളയം നിയന്ത്രിക്കാന്‍ പുതിയ ഡാമുകള്‍ നിര്‍മിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

Wednesday, Aug 24, 2022
Reported By MANU KILIMANOOR

സംഭരിക്കപ്പെടുന്ന ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കും


അടിക്കടിയുണ്ടാകുന്ന പ്രളയം തടയുന്നതിന് കേരളത്തില്‍ പ്രളയ നിയന്ത്രണ ഡാമുകള്‍ നിര്‍മിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുമായി ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. താരതമ്യേന വലിപ്പം കുറഞ്ഞ ഇത്തരം അണക്കെട്ടുകളുടെ പ്രാഥമിക ലക്ഷ്യം പ്രളയ കാലത്ത് ജലം സംഭരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുകയെന്നതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംഭരിക്കപ്പെടുന്ന ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. കേരളത്തിലെ മുഴുവന്‍ നദികളെയും ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കുന്നതിനായി സമിതിയെ ഉടന്‍ നിയോഗിക്കും. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നദികള്‍ സംരക്ഷിക്കുന്നതിനും ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.