- Trending Now:
ഈ മാസം ആദ്യം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ നിരവധി നിയമങ്ങള്‍ക്കാണ് മാറ്റം വന്നത് പ്രത്യേകിച്ച് കാര്‍ഡ് ക്ലോസിംഗുമായി ബന്ധപ്പെട്ട്. കണ്‍സ്യൂമറിന് വലിയ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്ന നിയമങ്ങള്‍ പറയുന്നത് അനുസരിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ ഇഷ്യുവര്‍ താമസിച്ചാല്‍ ഉപഭോക്താവിന് ദിവസവും 500 രൂപ വീതം പിഴ നല്‍കണമെന്നാണ് പുതിയ നിയമം.ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവും, കാര്‍ഡ് ഇഷ്യുവറും തമ്മിലുള്ള ബന്ധം സുതാര്യവും, സുഗമവുമാക്കുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്കാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടവിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നതുമായും, ഓപ്പറേറ്റ് ചെയ്യുന്നതുമായും ബന്ധപ്പെട്ട് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷന്‍ പുറപ്പെടുവിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ക്രെഡിറ്റ് കാര്‍ഡ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡ്-ഇഷ്യുവന്‍സ് ആന്‍ഡ് കണ്‍ഡക്ട്) ഡയറക്ഷന്‍സ്-2022 പ്രകാരമുള്ളതാണ് പുതിയ നിര്‍ദേശങ്ങള്‍.1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ 35 എ, 56 വിഭാഗങ്ങള്‍ പ്രകാരവും, 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ടിലെ ചാപ്റ്റര്‍ III ബി പ്രകാരവും, പൊതുജന താല്പര്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്ന് ആര്‍ബിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു, ബില്ലിങ്, ക്ലോഷര്‍ എന്നിവയെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പെയ്‌മെന്റ്‌സ് ബാങ്ക്, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ബാധകമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എന്‍ബിഎഫ്‌സികളും ഇത് പാലിക്കേണ്ടതാണ്.ക്രെഡിറ്റ് കാര്‍ഡിന്റെ ക്ലോഷറുമായി ബന്ധപ്പെട്ട് ശ്കതമായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ ഏഴു ദിവസത്തിനുള്ളില്‍ അത് പ്രോസസ് ചെയ്യണമെന്നാണ് നിര്‍ദേശം. ഉപഭോക്താവ് അടയ്ക്കാനുള്ള തുകകളെല്ലാം പരിഗണിച്ചായിരിക്കുമിത്. ഇത്തരത്തില്‍ ഒരു ഉപഭോക്താവ് കാര്‍ഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഇഷ്യുവര്‍ അന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അത് പ്രോസസ് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ക്ലോസ് ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ എന്ന നിരക്കില്‍ ഇഷ്യുവര്‍ ഉപഭോക്താവിന് പിഴ നല്‍കേണ്ടതാണ്. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് എന്നാണോ ക്ലോസ് ചെയ്യുന്നത് ആ ദിവസം വരെ പിഴ നല്‍കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.