Sections

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് അംഗീകാരം; ബാർ ലൈസൻസ് ഫീ കൂട്ടി, ഷാപ്പുകൾക്ക് നക്ഷത്ര പദവി

Wednesday, Jul 26, 2023
Reported By Admin
New Bar Policy

സംസ്ഥാനത്ത് പുതിയ ബാർ നയം പ്രഖ്യാപിച്ചു


പുതിയ മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മദ്യനയം പ്രകാരം ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 30 ലക്ഷം രൂപയായിരുന്ന ബാർ ലൈസൻസ് ഫീസിന് 5 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഷാപ്പുകൾക്ക് ബാറുകൾക്ക് നൽകുന്നതുപോലെ സ്റ്റാർ പദവി നൽകും, കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. കൂടാതെ സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനം പ്രോത്സാഹിപ്പിക്കും. നിലവിലെ ഡ്രൈ ഡേ തുടരാനും പുതിയ മദ്യനയത്തിൽതീരുമാനമുണ്ട്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.