Sections

കാര്‍ഷിക വ്യവസായ വളര്‍ച്ചയ്ക്കായി പുതിയ ആപ്പ് അവതരിപ്പിച്ചു

Friday, Jul 22, 2022
Reported By admin
agriculture

4,000 സംഘടനകളില്‍ നിന്നുള്ള 10 ദശലക്ഷം കര്‍ഷകരിലേക്കും 20 മൂല്യ ശൃംഖലകളിലേക്കും ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കുകയാണ് ഐടിസിയുടെ ലക്ഷ്യം


കാര്‍ഷിക വ്യവസായ വളര്‍ച്ചയ്ക്കായി ആപ്പ് അവതരിപ്പിച്ചു ഐടിസി ലിമിറ്റഡ്. കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ വ്യവസായ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നു കൊടുക്കുന്നതിനാണ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി തങ്ങളുടെ സൂപ്പര്‍ ആപ്പായ ITC മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് പുറത്തിറക്കിയത്.

ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ ഉല്‍പന്ന വിഭാഗങ്ങളിലെ 40,000-ത്തിലധികം കര്‍ഷകരെ ഉള്‍പ്പെടുത്തി 200-ലധികം കര്‍ഷക ഉല്‍പാദക സംഘടനകളെ ആപ്പിന്റെ ഭാഗമാക്കി ഏഴ് സംസ്ഥാനങ്ങളിലാണ് ആപ്പ് ലോഞ്ച് ചെയ്തത്. എന്നാല്‍ 4,000 സംഘടനകളില്‍ നിന്നുള്ള 10 ദശലക്ഷം കര്‍ഷകരിലേക്കും 20 മൂല്യ ശൃംഖലകളിലേക്കും ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കുകയാണ് ഐടിസിയുടെ ലക്ഷ്യം.

കാര്‍ഷിക വ്യവസായ വളര്‍ച്ചയ്ക്കുള്ള ശാസ്ത്രീയ നിര്‍ദേശം നല്‍കുക, വിള കലണ്ടര്‍ സംവിധാനം, കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് തത്സമയം പരിഹാരം നല്‍കാന്‍ ക്രോപ് ഡോക്ടര്‍, മാര്‍ക്കറ്റ് ലിങ്കേജുകള്‍, മണ്ണ് പരിശോധന, മികച്ച കൃഷി തുടങ്ങിയവ ആപ്പിന്റെ പ്രത്യേകതകളാണ്. പ്രീ-അപ്രൂവ്ഡ് ലോണുകള്‍ പോലുള്ള സേവനങ്ങള്‍ ആപ്പ് വഴി ഐടിസി ലഭ്യമാക്കുന്നു. വൈകാതെ തന്നെ മറ്റ് സേവനങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സും നല്‍കുമെന്നാണ് സൂചന.

'ഇന്ത്യയില്‍ ഏകദേശം 140 ദശലക്ഷം കര്‍ഷകരുണ്ട്. ഉല്‍പാദനം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇവരെ ഒരുമിച്ച് കൊണ്ടുവരണം. എഫ്പിഒകളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലും നയങ്ങളും ദീര്‍ഘവീക്ഷണമുള്ളതാണ്. അതിനെ ഐടിസി പ്രയോജനപ്പെടുത്തുന്നു'', ഐടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് പുരി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.