- Trending Now:
കൊച്ചി: മുൻനിര ജൂവല്ലറി ബ്രാൻഡുകളിലൊന്നായ മിആ ബൈ തനിഷ്ക്ക് 'നെവർ ബിഫോർ സെയിൽ' പ്രഖ്യാപിച്ചു. ഓഫർ സെയിലിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് പണിക്കൂലിയുടെ 110 ശതമാനം വരെ ഇളവു ലഭിക്കും. ആകർഷകമായ ഡിസൈനുകളിലുള്ള ആഭരണങ്ങൾ മികച്ച വിലയിൽ വാങ്ങാനുള്ള അവസരമാണ് നെവർ ബിഫോർ സെയിലിലൂടെ ലഭ്യമാക്കുന്നത്.
നെവർ ബിഫോർ സെയിലിൻറെ ഭാഗമായി ഒരു ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനം ഇളവും രണ്ട് ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയിൽ 100 ശതമാനം ഇളവും ലഭിക്കും. നാല് ആഭരണങ്ങൾ വാങ്ങുമ്പോൾ അതിൽ ഏറ്റവും വില കുറഞ്ഞ ആഭരണം സൗജന്യമായും ലഭിക്കും. പഴയ തനിഷ്ക്, മിആ ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്ത് ഈ ആനുകൂല്യങ്ങൾക്കു പുറമെ അധികമായി 10 ശതമാനം ഇളവും നേടാം.
അത്യാകർഷകമായ ഡിസൈനുകളിലുള്ള സ്റ്റഡുകൾ, മോതിരങ്ങൾ, ബ്രെയ്സ്ലെറ്റുകൾ, ഇയർ റിങുകൾ, ഇയർ കഫുകൾ, നെക്ലസുകൾ, പെൻഡൻറുകൾ തുടങ്ങിയ വിപുലമായ ആഭരണ ശേഖരമാണ് നെവർ ബിഫോർ സെയിലിലൂടെ ലഭ്യമാക്കുന്നത്.
14 കാരറ്റ് സ്വർണത്തിലുള്ള ഇരുന്നൂറിലേറെ ഡിസൈനുകളുമായി സ്റ്റാർബസ്റ്റ് ശേഖരവും മിആയുടെ നേചേഴ്സ് ഫൈനെസ്റ്റ് ശേഖരവും ഡയമണ്ട് സോഡിയാക് പെൻഡൻറുകളും സെയിലിൻറെ ഭാഗമായി ലഭിക്കും. ജൂലൈ 30 വരെ മാത്രമായിരിക്കും നെവർ ബിഫോർ സെയിൽ ഓഫറുകൾ ലഭ്യമാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.