- Trending Now:
ഗൗതം വാസുദേവ് മേനോന്‍ ആണ് വിവാഹം നെറ്റ്ഫ്‌ലിക്‌സിനായി ചിത്രീകരിച്ചിരുന്നത്. അതിനാല്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഘ്‌നശ് ശിവന്റെയും നയന്‍താരയുടെയും വിവാഹം നടന്നത്. തമിഴ്‌നാട്ടിലെ മഹാബലി പുരത്തെ റിസോര്‍ട്ടില്‍ ആയിരുന്നു വിവാഹം. ആഡംബര റിസോര്‍ട്ട് പൂര്‍ണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്യുകയും ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നയന്‍ താരയുടെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലുമാണ് ബ്രാന്‍ഡ് ചെയ്യപ്പെട്ടത്. കുടിവെള്ളക്കുപ്പിയില്‍ മുതല്‍ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നയന്‍ താരയുടെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലുമാണ് ബ്രാന്‍ഡ് ചെയ്യപ്പെട്ടത്. കുടിവെള്ളക്കുപ്പിയില്‍ മുതല്‍ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിക്കുകയുണ്ടായി. ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം പോലും.
സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്റ് മാനേജ്‌മെന്റ് ടീമിന്റേയും വരെ ഫോണുകളുടെ ക്യാമറ സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചായിരുന്നു വിവാഹചിത്രങ്ങള്‍ പുറത്തുപോകാതി രികാനായി മുന്‍കരുതല്‍ എടുത്തിരുന്നത്.വിവാഹ ശേഷം ചടങ്ങുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ വിഘ്‌നശ് ശിവന്‍ തന്നെയാണ് പുറത്തുവിടുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ചില അതിഥികള്‍ ക്കൊപ്പമുള്ള ഫോട്ടോകളായിരുന്നു വിഘ്‌നശ് ശിവന്‍ പങ്കുവെക്കുന്നത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, എ ആര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു വിഘ്‌നശ് ശിവന്‍ പങ്കുവെച്ചിരുന്നത്. ഇത് കരാര്‍ ലംഘനമാണ് എന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.