Sections

ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഫീച്ചറുമായി നെറ്റ്ഫ്‌ലിക്സ്

Sunday, Mar 12, 2023
Reported By admin
netflix

ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം 70 ശതമാനം വർദ്ധിച്ചതായി കമ്പനി പറയുന്നു


ഇനി നെറ്റ്ഫ്ലിക്സിൽ ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് സബ്ടൈറ്റിലുകൾ ക്രമീകരിക്കാനാകും. ഉപയോക്താക്കൾക്ക് സബ്ടൈറ്റിൽ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്ക്കരിക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ചെറുത്, ഇടത്തരം, വലുത് എന്ന രീതിയിൽ ഫോണ്ട് വലുപ്പം തീരുമാനിക്കാനും കഴിയും.

കൂടാതെ സബ് ടൈറ്റിൽ ബാക്ഗ്രൗണ്ടും മാറ്റാനുള്ള സൗകര്യവും ഉണ്ടാവും. സബ്ടൈറ്റിലുകൾക്കായി നെറ്റ്ഫ്ലിക്സ് മൂന്ന് പുതിയ ബാക്ഗ്രൗണ്ട് രീതികൾ അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്റ് -വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ, കോൺട്രാസ്റ്റ് -കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങൾ, ഡ്രോപ്പ് ഷാഡോ -കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലുള്ള നെറ്റ്ഫ്ലിക്സ് കണ്ടൻറുകൾ കാണുമ്പോൾ സബ് ടൈറ്റിൽ അത്യവശ്യമാണ്.

നേരത്തെ വെബ് ഉപയോക്താക്കൾക്ക് ഫീച്ചറുകൾ ലഭ്യമായിരുന്നു. ഇപ്പോൾ ഈ സൗകര്യം ടിവി ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവർക്കും നെറ്റ്ഫ്ലിക്സ് ലോകമെമ്പാടും ലഭ്യമാക്കുകയാണ്. നെറ്റ്ഫ്ലിക്സിൻറെ കണക്കുകൾ പ്രകാരം ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവിന് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. 2018 ഉള്ളതിനേക്കാൾ ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം 70 ശതമാനം വർദ്ധിച്ചതായി കമ്പനി പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.