Sections

അമിതമായ ശിക്ഷ കുട്ടികളിൽ ആത്മവിശ്വാസ കുറവും സ്വഭാവവൈകൃതങ്ങളും വളർത്താം

Sunday, Oct 13, 2024
Reported By Soumya
A child experiencing emotional distress due to excessive punishment from parents

അടിയും അനുസരക്കേടുമായി എന്തെങ്കിലും ബന്ധമുണ്ടോ? പഠനങ്ങൾ വ്യക്തമാക്കുന്നത് അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളിൽ നിഷേധാത്മക മനോഭാവം കൂടുതലായിരിക്കും എന്നാണ്. ഒരു നിശ്ചിത കാലത്തേക്കോ സമയത്തേക്കോ കുട്ടികളെ അടിയുടെ പേരിൽ അനുസരണ പഠിപ്പിക്കാമെങ്കിലും കാലാന്തരത്തിൽ ഈ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകലാനാണ് സാധ്യത കൂടുതൽ. വീട്ടിൽ നിന്നും അടി വാങ്ങിക്കൂട്ടുന്ന കുട്ടികൾ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്.

  1. ആദ്യത്തെ വിഭാഗം അടി തരുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ തന്നെ അനുസരിക്കും.
  2. രണ്ടാമത്തെ വിഭാഗമാകട്ടെ അൽപം ചെറുത്തുനിൽപ്പൊക്കെ കഴിഞ്ഞ് അടി കിട്ടിക്കഴിഞ്ഞാൽ മാത്രമേ പറഞ്ഞ കാര്യം അനുസരിക്കുകയുള്ളു.
  3. ഇനി മൂന്നാമത്തെ വിഭാഗം, അടി കിട്ടുന്തോറും വാശി പിടിക്കുകയും പറഞ്ഞ കാര്യം ചെയ്യാതിരിക്കുകയും ചെയ്യും. ഇവരെയാണ് കൂട്ടത്തിൽ ഏറ്റവും പേടിക്കേണ്ടത്. അടിച്ചുകൊണ്ടിക്കുന്ന വടി വാങ്ങി തിരിച്ചടിക്കുകയോ, കൈകൊണ്ട് പ്രത്യാക്രമണം നടത്തുകയോ ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവർ. കുറ്റവാസനയുള്ളവരാണ് പൊതുവെ ഈ കുട്ടികൾ. ശരിയായ പ്രായത്തിൽ അതു മനസിലാക്കാൻ സാധിച്ചാൽ ഇവരെ ശരിയായ രീതിയിൽ വളർത്തിയെടുക്കാനാകും.
  • അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളിൽ ആത്മവിശ്വാസക്കുറവ്, ഉത്ക്കണ്ഠ എന്നിവയുണ്ടാകും.
  • സ്കൂളിലോ സമൂഹത്തിന്റെ ഇക്കൂട്ടരോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇവർ പിന്നോട്ട് പോകും. കുട്ടികളുടെ ആത്മവിശ്വാസം നശിച്ചു തുടങ്ങി എന്നതാണ് ഇതിനർത്ഥം.
  • കുട്ടികൾ വീടിനോ സമൂഹത്തിനോ ചേരാത്തവരായി ഒറ്റപ്പെട്ട് വളരുകയാണെങ്കിൽ അതിനുള്ള കാരണം ഒരു പരിധിവരെ അടി കൊണ്ടുള്ള ശിക്ഷ തന്നെയാവാം.
  • സ്വഭാവവൈകൃതങ്ങളുമായി വരുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുമ്പോൾ അമിതമായ ശിക്ഷാ മനോഭാവത്തോടെ വീടുകളിൽ വളർത്തിയവരാണെന്ന് മനസിലാകും.

മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാനോ ശിക്ഷിക്കാനോ അവകാശമില്ല എന്നല്ല ഇതിനർത്ഥം. എന്നാൽ ചെയ്യുന്ന ഓരോ തെറ്റിനും തല്ലാതെ, നല്ല ഭാഷയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. അവരുടെ തെറ്റെന്താണെന്ന് ബോധ്യപ്പെടുത്തുക. ഇതൊന്നും നടന്നില്ലെങ്കിൽ മാത്രം അടി എന്ന ആയുധം പ്രയോഗിക്കുക. കുട്ടികളാണെങ്കിലും അവരുടെ മനസിലും അഭിമാനബോധം ഉണ്ടെന്നു മനസിലാക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.