- Trending Now:
ഭാവി ലക്ഷ്യമിട്ടുള്ള കംപ്ലീറ്റ് ഡിജിറ്റല്‍ ബജറ്റ് എന്നാണ് കേന്ദ്രം അവതരിപ്പിച്ച ബജറ്റിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.പ്രത്യേകിച്ച് ഇന്ത്യയുടെ ക്രിപ്റ്റോ, ഡിജിറ്റല്‍ സ്വപ്നങ്ങള്‍ക്കു ഈ ബജറ്റോടെ പുതിയ പ്രതീക്ഷകള്‍ ലഭിച്ചിരിക്കുകയാണ്.ക്രിപ്റ്റോ കറന്‍സികള്‍ക്കൊപ്പം രാജ്യാന്തര സമൂഹം ഉറ്റുനോക്കിയിരുന്ന സെന്‍ട്രല്‍ ബാങ്ക് പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സി (സി.ബി.ഡി.സി) പ്രഖ്യാപനവും നിര്‍മല സീതാരാമനില്‍ നിന്നുണ്ടായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപ നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറങ്ങും.ഇത് ഫിയറ്റ് കറന്‍സി പോലെയാണ്, ഇടപാട് നടത്താവുന്നതുമാണ്.
എന്താണ് ഡിജിറ്റല്‍ കറന്‍സി?... Read More
ആര്‍.ബി.ഐയുടെ പിന്തുണയോടെയാണ് സി.ബി.ഡി.സി. പുറത്തെത്തുന്നതെന്നതാണ് പ്രധാന സവിശേഷത. നിലവില്‍ ലോകത്തുള്ള ക്രിപ്റ്റോ കറന്‍സികള്‍, ഒരു രാജ്യത്തിന്റെയോ കേന്ദ്ര ബാങ്കിന്റെയും പിന്‍ബലമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ക്രിപ്‌റ്റോകറന്‍സികള്‍ വികേന്ദ്രീകൃതമാണ്.
ഇവയുടെ വില തീരുമാനിക്കുന്നത് വിപണികളിലെ ഇടപെടലുകളാണ്. എന്നാല്‍ സി.ബി.ഡി.സിയുടെ വില നിയന്ത്രിക്കുന്നത് ആര്‍.ബി.ഐ. ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.ഇത് തന്നെയാണ് സിബിഡിസിയ്ക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള പ്രധാന വ്യത്യാസങ്ങളും.
സ്വര്‍ണ്ണം ഡിജിറ്റല്‍ രൂപത്തില്‍ നിക്ഷേപിക്കാനും മാര്‍ഗ്ഗം ഉണ്ടോ? അറിയാം
... Read More
മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റുകളെക്കാള്‍ എന്തുകൊണ്ടും മികച്ചവയാണ് സിബിഡിസി.ഇത് ഇന്റര്‍ബാങ്ക് സെറ്റില്‍മെന്റിന്റെ ആവശ്യകത കുറയ്ക്കും. മാത്രമല്ല, ഡിജിറ്റല്‍ കറന്‍സി പണമിടപാട് സംവിധാനത്തിന്റെ വേഗം വര്‍ധിക്കുകയും, ചെലവ് കുറഞ്ഞ ആഗോളവല്‍ക്കരണത്തിലേക്ക് നയിക്കുകയും ചെയ്യും. സി.ബി.ഡി.സിയോടെ ഏതൊരു ഇന്ത്യന്‍ വ്യാപാരിക്കും ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലാതെ വിദേശ വാങ്ങലുകാരുമായി ഇടപാട് നടത്താം. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്കു പകരം ഡിജിറ്റല്‍ രുപ്പിയില്‍ ഇടപാട് പൂര്‍ണമാക്കാം.
ബാങ്ക് നിക്ഷേപങ്ങളുടെ ഇടപാട് ഡിമാന്‍ഡ് കുറയ്ക്കാന്‍ സി.ബി.ഡി.സി. വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. സി.ബി.ഡി.സി. വരുന്നതോടെ ഇന്ത്യയുടെ ഡിജിറ്റലിലേക്കുള്ള യാത്ര അതിവേഗത്തിലാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.