Sections

പുതുതലമുറയിലെ കഴുത്ത് വേദന, കാരണങ്ങൾ, മുൻകരുതലുകൾ

Tuesday, Sep 19, 2023
Reported By Soumya
Neck Pain

അടുത്തകാലത്തായി പുതിയ തലമുറയിൽ കണ്ടുവരുന്ന പ്രശ്നമാണ് കഴുത്തുവേദന. നിൽപിലെയും ഇരിപ്പിലെയും പ്രശ്നങ്ങൾ, ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങൾ.

കാരണങ്ങൾ

അധികനേരം വിശ്രമമില്ലാതെ ജോലി ചെയ്താൽ, ബൈക്കിലോ മറ്റു വാഹനങ്ങളിലോ കുറേനേരം ഒരേയിരുപ്പിരുന്നാൽ, നീരിറക്കം വന്നാൽ, ഡിസ്ക്മൂലമുള്ള പ്രശ്നങ്ങളുണ്ടായാൽ, കഴുത്തിലെ മാംസപേശികളുടെ ബലം കുറഞ്ഞാൽ, കുനിഞ്ഞിരുന്നു ദീർഘനേരം ഓഫിസ് ജോലി ചെയ്താൽ, കംപ്യൂട്ടറിനു മുന്നിൽ സ്ഥാനം തെറ്റി ഏറനേരം ഇരുന്നാൽ, തണുപ്പു കഴുത്തിലടിച്ചാൽ, വാംഅപ് ചെയ്യാതെ കഠിന വ്യായാമം ചെയ്താൽ എല്ലാം കഴുത്തുവേദനയുണ്ടാകും. ഉറങ്ങുമ്പോൾ തലയണ ശരിക്കു വച്ചില്ലെങ്കിലും കഴുത്തുവേദന വരും. മലർന്നു കിടന്നുറങ്ങുന്നതാണ് ഉത്തമം.
ആദ്യനാളുകളിൽ തന്നെ ഇത്തരം വേദനകളെ കാര്യമായി കണക്കിലെടുത്തുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ നൽകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കാലക്രമേണ ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കൂടുതൽ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചേക്കാം.

മുൻകരുതലുകൾ

  1. കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കുറക്കുക. കണ്ണുകൾ കമ്പ്യൂട്ടറിന്റെ സ്ക്രീനിനുനേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം. നിലവിൽ അധികപേരും മോണിറ്ററിനനുസരിച്ച് കുനിഞ്ഞിരുന്ന് ജോലിചെയ്യുന്നവരാണ്. ഈ ശീലം നിർബന്ധമായും മാറ്റുക.
  2. കുനിഞ്ഞിരിക്കാതെ എപ്പോഴും നിവർന്നിരിക്കാൻ ശീലിക്കുക. വായിക്കുമ്പോഴും കുനിഞ്ഞിരിപ്പ് ഒഴിവാക്കുക.
  3. ഒരേ ഇരിപ്പിൽ അധികസമയം തുടരാതിരിക്കുക. ദീർഘനേരം ജോലിചെയ്യേണ്ടി വരുമ്പോൾ ഇടക്കിടക്ക് (ചുരുങ്ങിയത് ഓരോ മണിക്കൂറിലും) എഴുന്നേറ്റ് നടക്കുകയും കഴിയുമെങ്കിൽ കഴുത്തിന് ലഘുവായ വ്യായാമം നൽകുകയും ചെയ്യുക.
  4. ഉയരം കുറഞ്ഞ തലയിണ കിടക്കുമ്പോൾ മാത്രം കഴുത്തിന് താങ്ങുനൽകുന്ന രീതിയിൽ ഉപയോഗിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.