Sections

മൂന്നാം എൻഡിഎ സർക്കാറിന്റെ ആദ്യ ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

Tuesday, Jul 23, 2024
Reported By Admin
Union Budget 2024

മൂന്നാം എൻഡിഎ സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ പാർലമെന്റിൽ അവതരിപ്പിച്ച് തുടങ്ങി. തുടർച്ചയായ ഏഴാം തവണ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരം നടത്തിയതിന്റെ റെക്കോർഡിലേക്ക് സി ഡി ദേശ്മുഖിനൊപ്പം നിർമല സീതാരാമനും എത്തി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസമാണ് ലക്ഷ്യമിടുന്നതെന്നും കൃഷി, തൊഴിൽ, സാമൂഹികനീതി, നഗരവികസം, അടിസ്ഥാന സൗകര്യവികസം, നിർമാണം, ഊർജം, ഗവേഷണവും വികസനവും, ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള പരിഷ്കരണങ്ങൽ എന്നീ ഒൻപത് മേഖലകൾക്ക് ഊന്നൽ നല്കും.

ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതികളും ധനസഹായങ്ങളും.

പിഎഫ് വിഹിതമായി പുതുതായി ജോലിക്ക് കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി. എല്ലാ മേഖലയിലും ജോലിചെയ്യുന്നവർക്കും വേണ്ടിയുള്ളതാണ് ഈ സ്കീമെന്നും 210 ലക്ഷം യുവാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പറഞ്ഞു. ഇപിഎഫ്ഒയിൽ എന്റോൾ ചെയ്യുന്നതിനനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹതയുണ്ടാവുക. മാസം ഒരു ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിനുള്ള അർഹത.

ബജറ്റിലെ പ്രഖ്യാപനങ്ങൾ

  • കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു
  • പുതിയ സ്കീമിൽ ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചു, സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി ഉയർത്തി
  • കുടുംബ പെൻഷന്റെ നികുതിയിളവ് 25,000 രൂപയായി ഉയർത്തി
  • കാൻസറിനുള്ള മൂന്ന് മരുന്നുകളുടെ വില കുറയും
  • മൊബൈൽ ഫോണുകളുടെയും മൊബൈൽ ചാർജറിന്റെ കസ്റ്റംസ് തീരുമ 15 ശതമാനമായി കുറച്ചു
  • സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ കുറച്ചു
  • ജിഎസ്ടി നികുതി ഘടന ലളിതമാക്കും
  • പ്ലാസ്റ്റിക്കിന് നികുതി കൂട്ടി
  • ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു
  • മുദ്രാലോൺ പരിധി 20 ലക്ഷമായി ഉയർത്തി
  • പിഎം ആവാസ് യോജന പദ്ധിതിയിലൂടെ മൂന്ന് കോടി വീടുകൾ
  • കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി
  • ബിഹാറിൽ ദേശിയ പാത വികസനത്തിന് 26,000 കോടി
  • ആന്ധ്രയ്ക്കായി 15,000 കോടിയുടെ പ്രത്യേക പാക്കേജ്
  • ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് 2.66 ലക്ഷം കോടി
    തൊവിലാളികൾക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഡോർമെറ്ററി ശൈലിയിലുള്ള താമസ സൗകര്യം
  • അസമിനും ഹിമാചലിനും പ്രളയ സഹായ പാക്കേജ്
  • പിഎം ആവാസ് യോജനയിലൂടെ നഗരങ്ങളിൽ ഒരു കോടി വീടുകൾ
  • ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗാരന്റി പദ്ധതി
  • 5000 രൂപ പ്രതിമാസം ഇന്റേൺഷിപ്പോടെ ഒരുകോടി യുവാക്കൾക്ക് 500 വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പ്
  • 100 നഗരങ്ങളിൽ വ്യവസായ പാർക്കുകൾ
  • തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ
  • പിഎം സൂര്യഘർ മുഫ്ത് ബിജ്ലി പദ്ധതി പ്രകാരം പുരപ്പുറ സൗരോർജ പദ്ധതിക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.