- Trending Now:
ബ്രാന്‍ഡിലുളള വിശ്വാസമാണ് പുതിയ സംരംഭത്തിന്റെ ഭാഗമാകാന്‍ നയന്‍താരയെ പ്രേരിപ്പിച്ചത്
സൗന്ദര്യവര്‍ദ്ധക ഉത്പന്ന ബിസിനസിലേക്ക് ചുവട് വച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ദി ലിപ്ബാം കമ്പനി എന്ന ലേബലില്‍ പ്രശസ്ത ടെക്‌നോളജിസ്റ്റ് ഡോ. റെനിത രാജനുമായി നയന്‍താര പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ചുണ്ടുകളുടെ ദൈനംദിന പരിചരണത്തില്‍ ലിപ് ബാം കമ്പനിക്ക് 100 വ്യത്യസ്ത ലിപ് ബാമുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്
സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉയര്‍ന്ന നിലവാരവും സുരക്ഷയുമാണ് പരിഗണിക്കുന്നതെന്നും നയന്‍താര പറഞ്ഞു. ബ്രാന്‍ഡിലുളള വിശ്വാസമാണ് പുതിയ സംരംഭത്തിന്റെ ഭാഗമാകാന്‍ നയന്‍താരയെ പ്രേരിപ്പിച്ചത്.
ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കസ്റ്റമൈസ് ചെയ്യാനുളള അവസരത്തോടെ ലിപ് ബാം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 550 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലാണ് വില
ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും CHOSEN സ്റ്റോറില്‍ നിന്ന് ഓഫ്ലൈനായും വാങ്ങാം. നേരത്തെ ക്വിക്ക് സര്‍വീസസ് റെസ്റ്റോറന്റ് ചെയിനു കീഴിലുള്ള ചായ് വാലെ ബ്രാന്‍ഡിലും നയന്‍താര നിക്ഷേപം നടത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.