Sections

പോസിറ്റീവ് ചിന്തകൾ നിലനിർത്തുന്നതിലൂടെ എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യാം

Tuesday, Dec 26, 2023
Reported By Soumya
Positive Thinking

പോസിറ്റീവ് ചിന്ത എങ്ങനെ നിലനിർത്താൻ കഴിയും. പോസിറ്റീവ് ചിന്ത വളരെ അത്യാവശ്യമാണെന്ന് എല്ലാ ബിസിനസുകാർക്കും അറിയാം. എന്നാൽ ബിസിനസിന്റെ നഷ്ടം, പാൻഡമിക് സിറ്റുവേഷൻ, പ്രകൃതിദുരന്തങ്ങൾ, സർക്കാരിന്റെ ചില പോളിസികൾ,കസ്റ്റമറിന്റെ പല പ്രശ്നങ്ങൾ എന്നിവ നിങ്ങളെ നെഗറ്റീവിലേക്ക് കൊണ്ടുപോകാൻ ഉതകുന്നവയാണ്. എത്ര പോസിറ്റീവാകണമെന്ന് ചിന്തിച്ചാലും നെഗറ്റീവിലേക്ക് തന്നെ നിങ്ങളെ കൂപ്പു കുത്തിക്കാനിടയാക്കും. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം. എപ്പോഴും പോസിറ്റീവ് ആയി തന്നെ എങ്ങനെ നിലനിൽക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • എപ്പോഴും നെഗറ്റീവായി നിൽക്കാൻ വളരെ എളുപ്പമാണ്. പോസിറ്റീവായി നിലനിൽക്കാനാണ് ബുദ്ധിമുട്ട്. പുറത്തുള്ള മാറ്റങ്ങൾ കൊണ്ട് പോസിറ്റീവാകണം എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പോസിറ്റീവായി നിൽക്കുക എന്ന് പറയുന്നത് നിങ്ങളുടെ ഒരു സ്വഭാവമായിരിക്കണം. ചുറ്റും മാറ്റങ്ങൾ ഉണ്ടായതിനുശേഷം ഞാൻ പോസിറ്റീവാകാം എന്നുള്ള ചിന്തയാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വിദഗ്ധരായവരും ഉന്നതരായിട്ടുള്ള ആളുകളും ഏതൊരു പരിതസ്ഥിതിയിലും പിടിച്ചുനിൽക്കുന്നവരാണ്. ലോകത്തുള്ളവർ ഏതു രീതിയിലും ആയിക്കോട്ടെ പക്ഷേ ഞാൻ പോസിറ്റീവായി നിൽക്കും എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ മറ്റുള്ളവർ മാറിയതിനു ശേഷം താനും മാറാമെന്ന് ചിന്തിക്കുന്നവർ ഒരു കാലത്തും മാറുകയുമില്ല.
  • ഭൂതകാലത്തിൽ തറച്ചു നിൽക്കാതിരിക്കുക. ഭൂതകാലത്തിലെ നെഗറ്റീവുകളിൽ ഫോക്കസ് ചെയ്യാതിരിക്കുക.
  • ഭാവികാലത്തിലെ ആശങ്കകളെ കുറിച്ച് ചിന്തിക്കാതിരിക്കുക. ഭാവികാലം എങ്ങനെയാകും എന്നതിനെക്കുറിച്ച് നമുക്ക് ഒരു അറിവും ഇല്ല. അനാവശ്യമായ ആശങ്കകൾ ഒഴിവാക്കുക.
  • നിങ്ങളുടെ ശക്തിക്ക് അപ്പുറം ചിന്തിക്കാതിരിക്കുക. ഉദാഹരണമായി നിങ്ങളുടെ ടാർഗറ്റ് ആയിരം ശതമാനം വർദ്ധനവ് ഈ വർഷത്തെ കാലം അടുത്ത വർഷത്തേക്ക് ഉണ്ടാകണമെന്ന് ചിന്തിക്കുന്നത് ഒരിക്കലും പോസിബിലിറ്റി ഉണ്ടാകുന്ന കാര്യമല്ല. നിങ്ങൾക്ക് കഴിയുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കേണ്ടത് കഴിയാത്ത കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് അത് നടക്കാതെ ആകുമ്പോൾ നിങ്ങൾ നെഗറ്റീവാകും. അതിനുപകരം നിങ്ങളുടെ കഴിവ് എന്താണ്,എത്രമാത്രം നിങ്ങൾക്ക് അത് കൊണ്ടുപോകാൻ സാധിക്കും എന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുക. അതിനുവേണ്ടി പ്ലാൻ ചെയ്യുക.
  • ഒറ്റരാത്രികൊണ്ട് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. എല്ലാ ദിവസവും ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി അത് വലിയ ഒരു മാറ്റം ആക്കി മാറ്റാൻ സാധിക്കും.
  • നിങ്ങളുടെ കഴിവിന് അനുസരിച്ച് അതിനുവേണ്ടി പ്രവർത്തിക്കുമെന്ന് തീരുമാനിക്കുക. നിങ്ങളുടെ കഴിവ് എന്താണെന്ന് കണ്ടെത്തിയ കഴിവിന് അനുസരിച്ചാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്. കഴിവിന് അപ്പുറമുള്ള പ്രവർത്തികളിലേക്ക് പോകുമ്പോഴാണ് വിജയത്തിലേക്ക് എത്താത്തത്. അതുകൊണ്ട് കഴിവിനകത്ത് പരിശ്രമിക്കുകയും ആവശ്യമായ കഴിവുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യണം. ഉദാഹരണമായി മറ്റൊരാളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ല എങ്കിൽ നിങ്ങൾ ആ കഴിവ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം.
  • ജീവിതത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. എപ്പോഴും വിജയം ഒരാളുടെ കൂടെ പിറപ്പല്ല. വിജയം ഒരാളുടെ ജന്മാവകാശമായിരിക്കാം,പക്ഷേ എപ്പോഴും വിജയിക്കണമെന്നില്ല. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. പരാജയം ഉണ്ടാകുമ്പോൾ അതിൽ നിരാശപ്പെടാതെ അതിനുവേണ്ട പാഠങ്ങൾ പഠിച്ചു കൊണ്ട് വിജയത്തിലേക്ക് എത്താനുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുക. ഒരു കുട്ടികളും വീഴാതെ നടക്കാറില്ല പലപ്രാവശ്യം വീണതിനുശേഷമാണ് നടക്കാൻ പഠിക്കുന്നത്. ഇതുപോലെ തന്നെയാണ് പല കാര്യങ്ങൾ. വീഴ്ചകൾ സ്വാഭാവികമായ കാര്യമാണ് അതിൽ തളരാതെ ശക്തമായി മുന്നോട്ടു പോകാൻ വേണ്ടി ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ പോസിറ്റിവിറ്റി നിലനിർത്താൻ നിങ്ങളെ സഹായിക്കാം. മെഡിറ്റേഷൻ, എക്സർസൈസ്, നല്ല സുഹൃത്തുക്കൾ, വായന, എന്നിവ പോസിറ്റീവിറ്റി കൂട്ടാൻ നിങ്ങളെ സഹായിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.