- Trending Now:
ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലതല നവകേരള സദസ്സിന് മുന്നോടിയായി 'ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിൽ പ്രാദേശിക സർക്കാരുകളുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മങ്കൊമ്പ് ചെത്തു തൊഴിലാളി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫിസറും കുട്ടനാട് മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി കൺവീനറുമായ എ.ഒ. അബീൻ അധ്യക്ഷത വഹിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു.
കേരള നോളജ് മിഷൻ മുഖേന ഭിന്നശേഷിക്കാർക്ക് നൽകുന്ന സേവനങ്ങൾ, ഹോർട്ടികൾച്ചർ തെറാപ്പി എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി. നോളജ് എക്കണോമി മിഷൻ റീജിയണൽ മാനേജർ എ.ബി. അനൂപ് പ്രകാശ്, ഹോർട്ടികൾച്ചർ തെറാപ്പിസ്റ്റ് വി. കാർത്തികേയൻ എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.വി. പ്രിയ, ബിനു ഐസക് രാജു, കുട്ടമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ. അനിൽകുമാർ, ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹരികുമാർ, റഷീദ്, മുജീബ്, എസ്. സുമേഷ്, നവകേരള സദസ്സ് ജോ. കൺവീനർ എസ്. ജെനിമോൻ, ആര്യ ബൈജു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.