ഭൂരിഭാഗം വീടുകളിലും പല്ലികൾ മഹാ ശല്ല്യക്കാരാണ്. ഇവ നിരുപദ്രവകാരിയാണെങ്കിലും പലർക്കും ഈ ജീവിയെ കാണുന്നതുതന്നെ അറപ്പാണ്.ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകർഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. പല്ലികളെ തുരത്താൻ സഹായിക്കുന്ന ചില വഴികൾ നോക്കാം.
- കുരുമുളക് സ്പ്രേ ഉപയോഗിച്ചാൽ പല്ലികളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കും. അൽപം എരിവുള്ള ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല. കുരുമുളക് സ്പ്രേ വീട്ടിലെ അടുക്കളയിലും പല്ലികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്താൽ മതിയാകും.
- സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളിൽ തളിയ്ക്കുക. ഇത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും.
- മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എളുപ്പമാർഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികൾ വരാൻ ഇടയുള്ള സ്ഥലങ്ങളിൽ വയ്ക്കുക.
- പല്ലികൾക്ക് അധികം ചൂടോ തണുപ്പോ താങ്ങാനാകില്ല. അതുകൊണ്ട് തന്നെ തല്ല തണുത്ത വെള്ളം (ഐസ് വാട്ടർ) ഇവയുടെ മേൽ ഒഴിച്ചാൽ പിടഞ്ഞുവീഴും, ഉടനെ ഇവയെ എടുത്ത് പുറത്ത് കളയുക.
- പല്ലികളെ കൊല്ലാനുള്ള മറ്റൊരുമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വയ്ക്കുക.
- പാറ്റ ഗുളികകൾ പല്ലികളെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് അടുക്കളയിലും ഷെൽഫുകൾക്കുള്ളിലും പാറ്റ ഗുളികൾ ഇടുക.
- പക്ഷികളാണ് പല്ലികളുടെ ആജൻമശത്രുക്കളും. അതുകൊണ്ടു തന്നെ കുറച്ച് മയിൽപീലി വീട്ടിൽ അങ്ങിങ്ങായി തൂക്കിയിട്ടു നോക്കൂ. പല്ലികൾ പേടിച്ചോടും.
- പല്ലികളെ ഓടിക്കുന്ന യന്ത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇത് ഒരിക്കലും മനുഷ്യർക്ക് നാശകരമാകുന്നില്ല. ഈ യന്ത്രത്തിൽ നിന്ന് വരുന്ന അൾട്രാ സോണിക് സൗണ്ടുകളെ പല്ലികൾക്ക് ഭയമാണ്.
ശൈല്യക്കാരൻ ആണെങ്കിലും പല്ലിയെ വീട്ടിൽ നിന്ന് പൂർണ്ണായി തുടച്ചു നീക്കുന്നതും അത്ര നല്ല കാര്യമല്ല. കാരണം വീട്ടിൽ പല്ലികൾ ഇല്ലാതെയായാൽ പ്രാണിശൈല്യം വർദ്ധിക്കുന്നതിന് കാരണമാകും. പ്രാണികൾ പല്ലികളെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സാധ്യത.
ശീതളപാനീയങ്ങളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.