ഇപ്പോൾ സന്ധിവേദന എന്ന് പറഞ്ഞാൽ തന്നെ എല്ലാരും പറയും യൂറിക്ക്സിഡ് കൂടിയത് കൊണ്ടാണെന്ന്. അത്രത്തോളം സുപരിചതമായ ഒന്നായി മാറിയിരിക്കുന്നു യൂറിക്കാസിഡ്. യൂറിക്കാസിഡ് രക്തത്തിൽ കൂടുന്ന അവസ്ഥയാണ് ഹൈപ്പർയുറിസീമിയ എന്ന് പറയുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലുമുള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്ആസിഡ്. യൂറിക് ആസിഡ് കുറക്കാൻ പ്രകൃതിദത്തമായ വഴികൾ എന്തൊക്കെയാണ് എന്ന് നോക്കാം.
- രാവിലെ ഉണർന്നാൽ ഉടൻ ചെറുചൂടു വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും. അസിഡിറ്റിയുള്ളവർ ആഹാരത്തിനു ശേഷം ഇത് കുടിക്കുക.
- യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചെറി പഴങ്ങൾ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികൾ വരെ കഴിക്കുന്നത് നല്ലതാണ്.
- പ്രകൃതിദത്തമായ ഡിടോക്സിഫയർ (detoxifier) ആണ് അപ്പിൾ സിഡർ വിനഗർ . ഇതിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂൺ അപ്പിൾ സിഡർ വിനഗർ ഓരോ ഗ്ലാസ്സ് വെള്ളത്തിൽ ചേർത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും.
- ശരീരത്തിലെ യൂറിക് ആസിഡിൻറെ അളവ് നിയന്ത്രിക്കുന്നതിന് ദിവസം 2-3 ലീറ്റർ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോൾ യൂറിക് ആസിഡ് വൃക്കയിൽ നിന്നും മൂത്രമായി പുറത്തു പോകും. ദിവസവും 2-3 ലീറ്റർ വെള്ളം കുടിക്കുന്ന ഒരാൾക്ക് ഗൗട്ട് പ്രശ്നം 40-50 ശതമാനം വരെ കുറയും എന്നാണ് പഠനങ്ങൾ പറയുന്നത്.
- വണ്ണമുള്ളവർ 10-15% അവരുടെ തൂക്കം കുറയ്ക്കുമ്പോൾ യൂറിക് ആസിഡ് കുറയും. വ്യായാമം ചെയ്തു ആഹാരം നിയന്ധ്രിച്ചു യൂറിക് ആസിഡ് കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും.
- വിവിധയിനം യീസ്റ്റ് (yeast) ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മദ്യം, ബ്രഡ്, കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം.
- കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവൽ പഴം,കറുത്ത ചെറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, നാരുകൾ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാൻ സഹായിക്കുന്നു. പൈൻആപ്പിളും വളരെ നല്ലതാണ്, അതിലെ ബ്രോമലിൻ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.