- Trending Now:
അകാല നര ഇന്ന് പലരിലും കണ്ടുവരുന്നു. ഇത് പാരമ്പര്യമായോ, ഭക്ഷണത്തിലെ പോഷക കുറവ് കൊണ്ടോ, സ്ട്രസ് കൊണ്ടോയൊക്കെ ഉണ്ടാകാം. മുടിയുടെ നര ഒഴിവാക്കാൻ തികച്ചും പ്രകൃതിദത്ത വഴികൾ പരീക്ഷിയ്ക്കുന്നതാണ് ഗുണകരം. ഇതിന് നെല്ലിക്ക മികച്ചൊരു വഴിയാണ്. ഇത് പല തരത്തിലും ഉപയോഗിയ്ക്കാം.
നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.
നെല്ലിക്കയും കറിവേപ്പിലയും ചേർത്ത് കാച്ചുന്ന വെളിച്ചെണ്ണ അകാലനരയ്ക്ക് വളരെ പ്രയോജനകരമാണ്. മുടി വളർച്ചയ്ക്കും താരൻ പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം ഇതേറെ നല്ലതാണ്.
കാപ്പിപ്പൊടിയും തേയിലയും കാൽ ഗ്ലാസ്വെളളത്തിൽ തിളപ്പിച്ചെടുത്ത്, തണുത്തതിന് ശേഷം മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഒരു ഇരുമ്പ് പാത്രത്തിൽ യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും മുഖത്തും ചെവിയിലും പുരളാതെ ശ്രദ്ധിക്കുക.
നെല്ലിക്ക ഉണക്കിയതും ഉലുവയും കറിവേപ്പിലയും ഒരു പാനിലിട്ട് നന്നായി ചൂടാക്കുക. ചൂട് മാറിയ ശേഷം ഇത് ഒരു മിക്സിയിലിട്ട് നന്നായി പൊടിപ്പിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഈ പൊടിയുമിട്ട് തിളപ്പിക്കുക. ഇത് ചൂടാറിയ ശേഷം ഒരു തുണിയിലൂടെ അരിച്ച് എടുക്കുക. ഈ എണ്ണ കുളിക്കുന്നതിന് അര മണിക്കൂർ മുൻപേ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.