Sections

മുഖസൗന്ദര്യം വർധിപ്പിക്കുവാൻ പ്രകൃതിദത്തമാർഗം നോക്കാം

Wednesday, Nov 01, 2023
Reported By Soumya
Face Care

നമുക്ക് പ്രകൃതിദത്തമായിത്തന്നെ കിട്ടുന്ന ചില സ്രോതസുകൾ ഉപയോഗിച്ച് മുഖസൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ഫെയിസ് ക്രീമുകൾ ഉപയോഗിച്ച് നമുക്കുണ്ടാകുന്ന സൈഡ് എഫക്ട്സ് എന്ന പേടിയേ വേണ്ട. ഇത്തരത്തിൽ മുഖസൗന്ദര്യ വർധനയ്ക്കായി ഉപയോഗിക്കാവുന്ന നാച്വറലായ വിഭവങ്ങൾ പലതുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് പാൽപാട. മുഖത്ത് പതിവായി പാൽപാട തേക്കുകയാണെങ്കിൽ അത് കാര്യമായ മാറ്റം തന്നെയാണ് മുഖത്ത് കൊണ്ടുവരിക. ഇങ്ങനെ പാൽപാട പതിവായി തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.

  • മുഖചർമ്മത്തിന് മോയിസ്ചറൈസർ പോലെയാണ് പാൽ പാട പ്രവർത്തിക്കുക. വരണ്ട സ്കിൻ ഉള്ളവർക്കാണിത് ഏറെ ഉപകാരപ്രദമാവുക.
  • പാൽപാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിൻറെ ഗുണം സ്കിന്നിൽ കാണുകയും ചെയ്യാം.
  • ചർമ്മത്തിൽ നിർജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാൽ പാട സഹായിക്കുന്നു. ഇതോടെ മുഖചർമ്മത്തിന് തിളക്കവും കൈവരുന്നു.
  • മുഖചർമ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ കൂടി ഇത് സഹായകമാകുന്നു.
  • മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കിൽ പാൽ പാട തേക്കുന്നതിനൊപ്പം അൽപം മഞ്ഞൾ കൂടി ചേർത്താൽ മതി.
  • പാൽ പാട, തേൻ എന്നിവ ചേർത്തു തയ്യാറാക്കുന്ന മാസ്കും സ്കിൻ കെയറിൽ ധാരാളം പേർ വീട്ടിൽ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.