Sections

അസിഡിറ്റി: കാരണം, പരിഹാരങ്ങൾ

Tuesday, Dec 17, 2024
Reported By Soumya
Natural remedies and tips to prevent acidity and improve digestive health

അസിഡിറ്റി പ്രശ്നം അലട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി. നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാൻ ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഉദര ഗ്രന്ഥികൾ അമിതമായിആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. അൾസർ ഉണ്ടാകുന്നതിനുള്ള ഉള്ള പ്രധാനകാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാൽ തന്നെ അൾസർ ചികിത്സയിൽ ഏത് ചികിത്സാരീതി ആയാലും അസിഡിറ്റിയുടെയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നൽകുന്നു. ഭക്ഷണരീതിയിൽ വരുന്നമാറ്റങ്ങളും, മാനസിക സംഘർഷങ്ങളും, പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉൽപാദന തോതിന് വ്യതിയാനം ഉണ്ടാക്കാൻ കാരണമാവുകയും ഇതിനെ തുടർന്ന് അസിഡിറ്റി ഉണ്ടാവുകയും യും ചെയ്യുന്നു.

  • എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത്.
  • ധാരാളം നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പിന്തുടരുക.
  • ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു പൊടിക്കൈയാണ് ഇഞ്ചി ചായ. ഇതിലെ ഫിനോളിക് സംയുക്തങ്ങൾ വയറുവേദന കുറയ്ക്കുക ചെയ്യുന്നു. ഇഞ്ചി ചായയായി കുടിക്കുകയോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.
  • എല്ലാദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക കഴിക്കുന്ന ഭക്ഷണത്തിൽ ഇടവേളകൾ ചുരുക്കിഇടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം.
  • അമ്ലത കൂടിയ ഓറഞ്ച്, നാരങ്ങ എന്നിവഒഴിവാക്കുക.
  • അസിഡിറ്റിയെ നേരിടാൻ മല്ലിയിലയോ മല്ലിയോ ഉപയോഗിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തിൽ ചേർക്കുകയും ചെയ്യാം. മല്ലിയില ചേർത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതിന് മല്ലിയില ഫലപ്രദമാണ്.
  • രാത്രി ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കുക ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
  • ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. രാത്രി ഒരു കപ്പ് വെള്ളത്തിൽ പെരുംജീരകം കുതിർക്കാൻ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക.
  • ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുംആസിഡ് ഉൽപ്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.
  • ഭക്ഷണം കഴിച്ചയുടനെ ഉള്ള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെ യാകാൻ കാരണമാകും.
  • അമിതമായ വണ്ണവും അസിഡിറ്റിക്ക് ഒരു കാരണമാണ്. അതിനാൽ എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതോടൊപ്പം ഒപ്പം വ്യായാമം ശീലമാക്കുന്നതും അസിഡിറ്റി തടയാൻ സഹായിക്കും.
  • ആസിഡ് ഉൽപ്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. അസഡിറ്റി കൂട്ടുന്ന ഭക്ഷണവസ്തുക്കൾകൾ ബ്രെഡ്, കേക്ക്, ചിക്കൻ, കാപ്പി, ചായ, ആൽക്കഹോൾ അടങ്ങിയ ബിയർ, സോഫ്റ്റ് ഡ്രിങ്കുകൾ,തുടങ്ങിയവ ഒഴിവാക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.