അധികമായി വെയിലേൽക്കുന്നതിലൂടെയാണ് കാര്യമായും മുഖത്ത് കരുവാളിപ്പ് വീഴുന്നത്. ഇതാണെങ്കിൽ മിക്കവർക്കും ആത്മവിശ്വാസം കളയുന്ന വിഷയമാണ്. ചിലരിൽ പെട്ടെന്ന് തന്നെ കരുവാളിപ്പ് അല്ലെങ്കിൽ 'ടാൻ' വീഴാറുണ്ട്. കരുവാളിപ്പ് മാറ്റാൻ പല മാർഗങ്ങളും അവലംബിക്കാവുന്നതാണ്. കെമിക്കൽ സ്പ്രേ, ടാനിംഗ് ബെഡ്സ് എല്ലാം ഉപയോഗിക്കാം. എന്നാൽ നമുക്ക് വളരെ 'കംഫർട്ട്' ആയി തോന്നുന്ന. പ്രകൃതിദത്തമായ രീതികൾ തന്നെയാണ് അധികപേരും അവലംബിക്കാറ്.
- സൺ ടാന്നുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് തക്കാളി പേസ്റ്റ്. ചർമത്തിന്റെ ആരോഗ്യകാര്യത്തിൽ ഏറ്റവും മികച്ച ഗുണങ്ങളെ നൽകാൻ ശേഷിയുള്ള തക്കാളി വെയിൽ ഏൽക്കുന്നത് മൂലം നിങ്ങളുടെ ചർമത്തിൽ ഉണ്ടാവുന്ന കരിവാളിപ്പിനുള്ള ഏറ്റവും മികച്ച പരിഹാരമായ പ്രവർത്തിക്കും. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ഈർപ്പം പകർന്നു നൽകിക്കൊണ്ട് വരണ്ട ചർമ്മത്തിന്റെ ലക്ഷണങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നതിനുള്ള ശേഷി ഇതിനുണ്ട്.
- രണ്ട് ടേബിൾസ്പൂൺ തേനും ഒരു പകുതി നാരങ്ങയുടെ നീരും കൂട്ടിക്കലർത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി നന്നായി ഉണങ്ങുന്നതു വരെ വയ്ക്കുക. തുടർന്ന് നിങ്ങളുടെ മുഖം തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ സൺ ടാന്നുകൾ അപ്രത്യക്ഷമാകുന്നത് കാണാനാവും.
- മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ചർമ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.
- 2 ടേബിൾ സ്പൂൺ തൈരിൽ കോഫി പൗഡർ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. അത് ഉണങ്ങുന്നതു വരെ ഇടുക ശേഷം കഴുകി കളയുക.
- മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂൺ വീതം ഓട്സ് പൊടിച്ചതും തൈരും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
- കരുവാളിപ്പുള്ളിടത്തു കറ്റാർവാഴയുടെ ജെൽ പുരട്ടുക. ഇത് അര മണിക്കൂർ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസർ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാർ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കറ്റാർ വാഴയിൽ നാരങ്ങാനീരു കലർത്തി പുരട്ടുന്നതും ഏറെ നല്ലതാണ്.
- ഓറഞ്ച് മുഖത്തെ പാടുകളും കരുവാളിപ്പുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരിൽ ഒരു നുള്ളു മഞ്ഞൾപ്പൊടി കലക്കി മുഖത്തു പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം.
- മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പരിഹാരമാണ് ഉരുളക്കിഴങ്ങ് നീര് . ഇത് മുഖത്തു പുരട്ടാം. ഇതിൽ നാരങ്ങാനീരും തേനും ചേർത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ രക്ഷിതാക്കൾ അറിയേണ്ട പ്രധാന കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.