സ്ത്രീകൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് ആർത്തവം. ആർത്തവ പ്രശ്നങ്ങൾ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതാണ്. ഈ സമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആർത്തവ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഗർഭപാത്രത്തിൽ ആർത്തവത്തിന് മുൻപായി രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുന്നതിന് ഗർഭപാത്രത്തെ ചുരുക്കാൻ സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡിനുകൾ. ഇവയുടെ ഉയർന്ന തോതാണ് ചിലരിൽ കൂടിയ വേദനയ്ക്കും പേശിവലിവിനുമെല്ലാം കാരണമാകുന്നത്. ആർത്തവ സമയത്തുള്ള വേദനയ്ക്ക് ചില പരിഹാരങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
- ആർത്തവ കാലത്ത് ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ജങ്ക്ഫുഡ് പരമാവധി ഒഴിവാക്കണം. പോഷകങ്ങൾ ധാരാളം അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ശരീരത്തിൽ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുകയും ആർത്തവ കാലത്തെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.
- വൈറ്റമിൻ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകൾ പോലുള്ള ഡയറ്ററി സപ്ലിമെന്റുകൾ കഴിക്കാം.
- പീരിയഡുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ കറുവപ്പെട്ട ഇട്ടു തിളപ്പിച്ച വെള്ളം ഫലപ്രദമാണ്. ആർത്തവ വേദന ഒഴിവാക്കാൻ ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
- വേദന തോന്നി തുടങ്ങുമ്പോൾ പല സ്ത്രീകളും വ്യായാമം ഉപേക്ഷിക്കാറുണ്ട്. എന്നാൽ, ഈ സമീപനം തീർത്തും തെറ്റാണ്.
- കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം ആർത്തവസമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും.
- ആർത്തവ കാലത്തെ വയർ വേദനയ്ക്ക് ആശ്വാസം നൽകാൻ കാരറ്റ് സഹായിക്കും. ആർത്തവ സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കാൻ പല ഗൈനക്കോളജിസ്റ്റുകളും നിർദ്ദേശിക്കാറുണ്ട്.
- ചൂടുപാലിൽ നെയ്യ് ചേർത്ത് കഴിയ്ക്കുന്നത് ആർത്തവ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വേദന കുറയാൻ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഹ്യൂമൻ മെറ്റാന്യൂമോവൈറസ്: ലക്ഷണങ്ങൾ, വ്യാപനം, പ്രതിരോധ മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.