Sections

മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ

Tuesday, Nov 05, 2024
Reported By Soumya
Natural Remedies for Hair Loss and Dandruff Treatment in Malayalam

മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങളായിരിക്കും മിക്കവാറും പേരെ അലട്ടുന്നത്.മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനു ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ.

  • നാളികേരപ്പാലും നാരങ്ങാനീരും എടുത്ത് തലയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ചൂടുള്ള വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ മുടിയിൽ കെട്ടി വയ്ക്കാം. ആഴ്ചയിൽ ഒന്നുരണ്ടു ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
  • മുട്ടയും ഒലീവ് ഓയിലും കൂട്ടിച്ചേർത്ത് മുടിയിലും തലയിലും തേച്ചു പിടിപ്പിക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
  • പാലും വെള്ളവും യോജിപ്പിച്ച് മുടിയിൽ സ്പ്രേ ചെയ്യുക. ഇതിന് ശേഷം മുടി ചീകാം. ഇത് ഉണങ്ങിക്കഴിഞ്ഞാൽ വെള്ളം കൊണ്ട് തല കഴുകാം. നല്ല കണ്ടീഷണറിന്റെ ഗുണം ഇതിൽ നിന്നും ലഭിക്കും.
  • ആഴ്ചയിൽ രണ്ടു തവണയെങ്കിലും ആവണക്കെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുക. ആവണെക്കെണ്ണ മുടി വളരാൻ മാത്രമല്ലാ, തലയ്ക്ക് തണുപ്പു നൽകുന്നതിനും പ്രധാനമാണ്.
  • പുളിപ്പിച്ച കഞ്ഞിവെള്ളം ദിവസവും മുടിയിൽ പുരട്ടുന്നത് വരണ്ട മുടിയ്ക്ക് തിളക്കവും മിനുസവും നൽകാൻ മികച്ചതാണ്. കഞ്ഞിവെള്ളം ഹെയർ പായ്ക്കുകളിലും ഉപയോഗിയ്ക്കാം. ഉലുവയും കഞ്ഞിവെള്ളവും കലർത്തിയ മിശ്രിതവും ഏറെ ഗുണം നൽകുന്ന ഒന്നാണ്.
  • എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. എണ്ണ ചെറുതായി ചൂടാക്കി മസാജ് ചെയ്യുന്നതാണ് കൂടുതൽ ഗുണകരം.
  • കറ്റാർ വാഴ ഇലയിൽ നിന്ന് ജെൽ ചുരണ്ടിയെടുത്ത് ഇതിലേയ്ക്ക് വിറ്റാമിൻ ഇ ഓയിൽ ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക.ഇത് തലയിലും മുടിയിലും മസാജ് ചെയ്ത് 1 മണിക്കൂർ ശേഷം, സാധാരണപോലെ മുടി കഴുകുക, ഷാംപൂ ചെയ്യുക.
  • മുടിയിൽ വൃത്തിയുള്ള ബ്രഷും, ചീപ്പുകളും ഉപയോഗിക്കുക. അവ ഉപയോഗശേഷം വൃത്തിയാക്കി വെയ്ക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.