Sections

പാലുണ്ണി (സ്കിൻ ടാഗ്) മാറ്റാൻ എളുപ്പവഴി വീട്ടുവൈദ്യത്തിലൂടെ

Saturday, Dec 07, 2024
Reported By Soumya
Natural remedies for skin tags using home treatments like apple cider vinegar and tea tree oil.

പാലുണ്ണി അഥാവ സ്കിൻ ടാഗ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ചർമത്തിനു മുകളിൽ, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന ഇത് വെളുത്ത നിറത്തിലും അൽപം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലുമെല്ലാം കണ്ടുവരും. ആക്രോകോർഡോൺസ് എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ചർമസംബന്ധമായ വളർച്ച മാത്രമാണിത്. സാധാരണ 1-2 സെന്റീമീറ്റർ വരെ വലുപ്പമുള്ള ഇവ ചിലപ്പോൾ വളരുകയും ചെയ്യും. ചർമത്തിൽ ഈർപ്പവും ഉരസലുമുളള ഭാഗത്താണ് സാധാരയായി ഇവ കണ്ടു വരാറുള്ളത്. കൺപീലികൾക്കു മുകളിൽ, കഴുത്തിൽ, കക്ഷത്തിൽ, മാറിടങ്ങൾക്കു താഴെ, സ്വകാര്യ ഭാഗത്ത് എന്നിവിടങ്ങളിലാണ് ഇതു സാധാരണ കണ്ടുവരാറുള്ളതും. വേദനയില്ലാത്തവയാണ് ഇവ പൊതുവെ. സാധാരണ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്കിൻ ടാഗുകൾ കണ്ടുവരാറുണ്ട്. പ്രായം കൂടുന്നതാണ് മറ്റൊരു കാരണം. ചർമം കൂട്ടിയുരസുന്നതും പാരമ്പര്യവുമെല്ലാം മറ്റു ചില കാരണങ്ങളാണ്. ഹോർമോൺ സംബന്ധമായ ചില വ്യത്യാസങ്ങൾ ചിലരിൽ ഇതിനു കാരണമാറാറുണ്ട്. സ്കിൻ ടാഗുകൾ അഥവാ പാലുണ്ണി മാറ്റാൻ ലേസറടക്കമുള്ള പല ചികിത്സകളുമുണ്ട്. ഇതിന് മെഡിക്കൽ വഴികളല്ലാതെ മറ്റു ചില വഴികളുമുണ്ട്. ഇതിൽ ധാരാളം വീട്ടുവൈദ്യങ്ങൾ ഉൾപ്പെടുന്നു. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് നോക്കാം.

  • ആപ്പിൾ സിഡെർ വിനെഗർ ഇതിനു പറ്റിയ ഒരു പ്രതിവിധിയാണ്. ശരീരത്തിലെ പിഎച്ച് തോത് ശരിയായി നില നിർത്താൻ സാധിയ്ക്കുന്ന ഒന്ന്. ഇത് ഉപയോഗിയ്ക്കാൻ ഏറെ എളുപ്പമാണ്. ഒരു പഞ്ഞി അൽപം ആപ്പിൾ സിഡെർ വിനഗറിൽ മുക്കി പാലുണ്ണിയ്ക്കു മുകളിൽ വയ്ക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാൾ ചെയ്യുക.
  • ടീ ട്രീ ഓയിൽ പാലുണ്ണി കളയാനുള്ള നല്ലൊരു വഴിയാണ്. ഒരു പഞ്ഞിയിൽ അൽപം ടീ ട്രീ ഓയിൽ തുള്ളികൾ ഒഴിച്ച് ഇത് പാലുണ്ണികൾക്കുേേ മല വച്ച് ബാൻഡേഡ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് അൽപം കഴിയുമ്പോൾ പറിച്ചെടുക്കാം. ഇത് ദിവസവും പല തവണ അൽപനാൾ അടുപ്പിച്ചു ചെയ്യാം.
  • വെളുത്തുള്ളി അരിമ്പാറ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇതുപോലെ സ്കിൻ ടാഗ് നീങ്ങാനും ഏറെ നല്ലതാണ്. വെളുത്തുള്ളിയ്ക്കും ബാക്ടീരിയകളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്. വെളുത്തുള്ളി ചതച്ചത് ഇതിനു മുകളിൾ വച്ച് ബാൻഡേജ് വച്ചൊട്ടിച്ച് അൽപം കഴിയുമ്പോൾ പൊളിച്ചെടുക്കുക.
  • വൈറ്റമിൻ ഇ ഓയിൽ ഇതു മാറ്റാൻ ഏറെ നല്ലാതണ്. ഇതിനു മുകളിൽ അയോഡിൻ പുരട്ടി ബാൻഡേഡ് ഒട്ടിയ്ക്കുക. അൽപം കഴിയുമ്പോൾ പൊളിച്ചു കളയാം. ഇത് ആവർത്തിയ്ക്കുക.
  • പഴത്തൊലി സ്കിൻ ടാഗ് മാറാനുള്ള മറ്റൊരു വഴിയാണ്. പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലർത്തി ഇതിനു മുകളിൽ വച്ചു കെട്ടാം. അല്ലെങ്കിൽ ഓയിൽ പഴത്തൊലിയിൽ പുരട്ടി ഉൾഭാഗം പാലുണ്ണിയ്ക്കു മുകളിൽ വരത്തക്ക വിധം വച്ച് ബാൻഡേഡ് ഒട്ടിയ്ക്കുക. പിന്നീട് കുറേക്കഴിയുമ്പോൾ പൊളിച്ചു കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണമുണ്ടാകും.
  • ഇരട്ടി മധുരം തേനിൽ അരച്ച് പാലുണ്ണിയ്ക്കു മുകളിൽ പുരട്ടുന്നതു ഗുണം നൽകും. ഇതു വറുത്തു പൊടിച്ചു നെയ്യു ചേർത്തു പുരട്ടുന്നതും നല്ലതാണ്. ഇരട്ടി മധുരം താമരഇലയുടെ നീരിൽ അരച്ചു കലക്കി ഇതിൽ തുല്യ അളവിൽ പശുവിൻ പാലും വെളിച്ചെണ്ണയും ചേർത്തു പുരട്ടുന്നതും നല്ലതാണ്. ഇതും പാലുണ്ണിയ്ക്കുള്ള നല്ലൊരു പരിഹാരം തന്നെയാണ്.
  • തുളസിയുടെ നീര് ന്ല്ലൊരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ പാലുണ്ണി നീങ്ങാൻ ഏറെ നല്ലതും. ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുക. അൽപസമയം കഴിഞ്ഞാൽ കഴുകിക്കളയാം.
  • കറ്റാർ വാഴ ജെല്ലും നാരങ്ങാനീരും ചേർത്തു മിശ്രിതം സ്കിൻ ടാഗിന് മുകളിൽ പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇത് ആവർത്തിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്.
  • ബേക്കിംഗ് സോഡ, ആവണക്കെണ്ണ എന്നിവ കലർത്തി പാലുണ്ണിയ്ക്കു മുകളിൽ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു കഴുകാം. ഇത് അൽപദിവസം ആവർത്തിയ്ക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.