Sections

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫലപ്രദമായ മാർഗങ്ങൾ

Wednesday, Apr 16, 2025
Reported By Soumya S
Effective Home Remedies to Remove Dark Circles Around the Eyes

പലപ്പോഴും നമ്മുടെ സൗന്ദര്യത്തെ തന്നെ ബാധിക്കുന്നതാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണുന്നത്.ഇത്തരത്തിലുള്ള കറുത്ത പാട് ഒഴിവാക്കാനുള്ള ചില പരിഹാരങ്ങൾ നോക്കാം.തുടർച്ചയായുള്ള മേക്ക് അപ്പുകളുടെ ഉപയോഗം, ഡൈയുടെ ഉപയോഗം , ഫേഷ്യൽ ക്രീമുകളുടെ അലർജി എന്നിവ കാരണം മുഖത്ത് കറുത്ത പാടുകൾ വരാം. ഉറക്ക കുറവും വിഷാദവും ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞതും കാരണം കറുത്ത പാട് സംഭവിക്കാം. തുടർച്ചയായ പുകവലിയും കണ്ണിനെ പരിക്കേൽപ്പിക്കും. ഇതെല്ലാം വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ മറച്ച് വെക്കാവുന്നതാണ്.

  • ഒരു സ്പൂൺ തക്കാളി നീരും, ഒരു സ്പൂൺ നാരങ്ങ നീരും നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് കണ്ണിന് ചുറ്റും പുരട്ടി 10 മിനിറ്റ് വെക്കണം. അതിനുശേഷം കഴുകി കളയാവുന്നതാണ്. തണുത്ത വെള്ളത്തിൽ കഴുകുക. ഇത്തരത്തിൽ ദിവസേന ചെയ്യുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കും.
  • തണുത്ത വെള്ളരിക്കയിലുള്ള ആന്റി ഓക്സിഡന്റ്സ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം കുറക്കാൻ സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി മുറിച്ച് കണ്ണിന് മുകളിൽ അഞ്ച് മിനിറ്റ് സമയമെങ്കിലും വെച്ച് ശേഷം കഴുകി കളയുക. നല്ല മാറ്റം ദൃശ്യമാകും.
  • ടീ ബാഗ് ഫ്രിഡ്ജിൽ 10 മിനിറ്റ് തണുപ്പിക്കാൻ വെക്കുക. ശേഷം ഇത് എടുത്ത് 5 തൊട്ട് 10 മിനുട്ട് വരെ കണ്ണിന് ചുറ്റും വെക്കുക. തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ ശേഷം ഇത് തന്നെ മൂന്ന് പ്രാവശ്യം ആവർത്തിക്കുക. അമ്പരപ്പിക്കുന്ന മാറ്റം നിങ്ങൾക്ക് കാണാം.
  • വിറ്റാമിൻ ബി12 അടങ്ങിയിട്ടുള്ള പാലിലൂടെ ഇരുണ്ട ചർമം നിറമുള്ളതാക്കാൻ സഹായിക്കുന്നു. പാലിലുള്ള സെലിനിയം സൂര്യ താപത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിന് ചുറ്റുമുള്ള കറുത്ത ഭാഗത്ത് പതുക്കെ വെക്കുക. ഇരുപത് മിനുട്ടോളം ഈ കോട്ടൺ തുണി അത് പോലെ തന്നെ കണ്ണിന് മുകളിൽ സ്ഥാപിക്കണം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിയെടുക്കുക. ഇത് ആഴ്ചയിൽ മൂന്ന് പ്രാവിശ്യം ചെയ്യുന്നതിലൂടെ വലിയ മാറ്റം തന്നെ കണ്ണിന് ചുറ്റും കാണാവുന്നതാണ്.
  • ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് ഫ്രിഡ്ജിൽ പത്ത് മിനുട്ടോളം വെക്കുക. ശേഷം ഇതെടുത്ത് കണ്ണിന് മുകളിൽ അഞ്ച് തൊട്ട് പത്ത് മിനുട്ടോളം വെക്കുക. എല്ലാം കഴിഞ്ഞു തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് രണ്ടും കഴുകി വൃത്തിയാക്കുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസം തുടരുക.
  • കണ്ണുകളിലെ കറുപ്പ് മാറ്റിയെടുക്കാൻ റോസ് വാട്ടർവളരെ നല്ലതാണ്. ഇതിനായി ഒരു പഞ്ഞി അല്ലെങ്കിൽ നല്ല സോഫ്റ്റായിട്ടുള്ള കോട്ടൻ എടുക്കുക. ഇത് റോസ് വാട്ടറിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടാണം. അതോടൊപ്പം തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
  • മുഖത്ത് മാത്രമല്ല, കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കുന്നതിനും കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന് ചുറ്റും എന്നും രാത്രി പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കുന്നതിന് സഹായിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.