- Trending Now:
30,31 ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 28,29 തീയതികൾ നാലാംശനിയും ഞായറുമാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കൾ അവരുടെ ബാങ്ക് സന്ദർശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ മാനേജ്മെന്റുകൾ നിർദ്ദേശിച്ചിട്ടുണ്ട്.
ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റിൽമെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങൾ, പ്രമോഷനുകൾ, ശമ്പള-പെൻഷൻ ഫിക്സേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനർ മഹേഷ് മിശ്ര പറഞ്ഞു.
കഴിഞ്ഞ 28 മാസമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യാഴാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ആവശ്യങ്ങളിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടർന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകൾ നീങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.