Sections

ദേശീയ പുരസ്‌കാരം നേടി കേരളത്തിലെ 7 സംരംഭങ്ങള്‍

Friday, Sep 10, 2021
Reported By Ambu Senan
start Up

രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള കോസി ഡിസി പുരസ്‌കാരത്തിനാണു അര്‍ഹമായത് 

 

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 7 സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള കോസി ഡിസി പുരസ്‌കാരത്തിന് അര്‍ഹമായി.

ജെന്റോബോട്ടിക്‌സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട്ട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷനല്‍ ആയുര്‍വേദിക് തെറപ്പി സെന്റര്‍ എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായത്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു കോസി ഡിസി.

സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് റോബോട്ടിക്‌സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015ല്‍  തിരുവനന്തപുരം ആസ്ഥാനമായി സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് ആണ് ജെന്റോബോട്ടിക്‌സ്. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി ഇന്ത്യയില്‍ അവസാനിപ്പിക്കാനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്. ഇതിനായി 'മിഷന്റോബോഹോള്‍' എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്റോബോട്ടിക്‌സ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.