Sections

ജൂൺ 19 വായനാദിനം; എങ്ങനെ നല്ലൊരു വായനക്കാരനായി മാറാം

Monday, Jun 19, 2023
Reported By Admin
Motivation

ജൂൺ 19 വായനാദിനം


കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 1996 മുതൽ കേരള സംസ്ഥാനം വായനദിനമായി ആചരിച്ച് വരുന്നു. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19 ദേശിയ വായനാദിമായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്നത്തെ ലേഖനത്തിൽ വായനയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റിയും എങ്ങനെ നല്ലൊരു വായനക്കാരനാവാമെന്നും ചർച്ച ചെയ്യാം.

ഒരാളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ അത് പുസ്തകമാണെന്ന് നമുക്ക് നിസംശയം പറയാം. ലോകത്തിലെ വിജയിച്ച ഏതു മഹാന്മാരെ എടുത്തു നോക്കിയാലും അവർ ഏറ്റവും മികച്ച പുസ്തക വായനക്കാർ ആയിരിക്കും എന്നതിൽ യാതൊരുവിധ സംശയവുമില്ല. 'വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' ഇത് കുഞ്ഞുണ്ണി മാഷിന്റെ വായനയെ കുറിച്ചുള്ള വളരെ പ്രസിദ്ധമായ ഒരു ക്വോട്ടണ്. ഇന്നത്തെ ആധുനിക ലോകത്തിൽ ഈ ക്വോട്ടിന് വളരെയേറെ പ്രസക്തിയുണ്ട്. ഇന്ന് നാം നോക്കുന്നത് എങ്ങനെ നല്ല ഒരു വായനക്കാരായി മാറാം എന്നതിനെ കുറിച്ചാണ്.

ലക്ഷ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കുക

നമ്മുടെ ലക്ഷ്യത്തിലേക്കു എത്തിച്ചേരാൻ ആ ലക്ഷ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുക. ഉദാഹരണത്തിന് ഒരു ബിസിനസുകാരൻ ആണെങ്കിൽ ബിസിനസിന് അനുയോജ്യമായ ബിസിനസ് ടിപ്പുകൾ നൽകുന്ന പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുക. ഒരു അധ്യാപകൻ ആണെങ്കിൽ അദ്ദേഹം പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുക. കൂടാതെ നമുക്ക് ഏത് പുസ്തകമാണോ വായിക്കുമ്പോൾ ആത്മസംതൃപ്തി ഉണ്ടാകുന്നത് ആ പുസ്തകങ്ങൾ കൂടുതലായി വായിക്കുക. അത് നല്ല നിലവാരമുള്ള പുസ്തകങ്ങൾ ആയിരിക്കണമെന്ന് മാത്രം.

വായനയ്ക്ക് വേണ്ടി സമയം കണ്ടെത്തുക

വായനയ്ക്കുവേണ്ടി ഒരു നിശ്ചിതസമയം മാറ്റിവയ്ക്കുക. ശീലമാണ് നമ്മളെ എന്നും ഒരു കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. നമ്മുടെ ബ്രെയിൻ എപ്പോഴും ഈസി ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് താൽപര്യപ്പെടുന്നത്, പക്ഷേ നമ്മുടെ ശീലങ്ങളെ തലച്ചോറ് എപ്പോഴും നിലനിർത്തി കൊണ്ടുപോകാൻ സഹായിക്കും. ഉദാഹരണത്തിന് നമ്മൾ എന്നും പല്ല് തേക്കാറുണ്ട് അതിനു വേണ്ടി ഒരു സമയം മാറ്റി വയ്ക്കാറുണ്ട് അതുപോലെ വായനയ്ക്ക് വേണ്ടി ഒരു നിശ്ചിത സമയം നമ്മൾ ദിവസവും മാറ്റിവെച്ച് തുടർച്ചയായി ചെയ്തു വരികയാണെങ്കിൽ അത് പിന്നീട് നമ്മുടെ ഒരു ശീലമായി മാറും.

പുസ്തകം വായിക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണ്. രാവിലെ ഒരു അരമണിക്കൂർ രാത്രി അരമണിക്കൂർ പുസ്തക വായനയ്ക്ക് സമയം മാറ്റിവയ്ക്കുക.

ഒഴിവുസമയം പാഴാക്കാതിരിക്കുക

നമുക്ക് ജീവിതത്തിൽ ഒഴിവുസമയം ഒരുപാടുണ്ട്. ഉദാഹരണം ഹോട്ടലിൽ പോകുമ്പോൾ ഫുഡ് ഓർഡർ ചെയ്ത് ചെയ്താൽ അരമണിക്കൂർ കഴിഞ്ഞാവും ആഹാരം കൊണ്ടുവരുന്നത്. ഈ സമയം നമ്മൾ വെറുതെ മൊബൈൽ നോക്കി പാഴാക്കി കളയാറുണ്ട്. എന്നാൽ നമ്മുടെ കൈവശം ഒരു പുസ്തകം ഉണ്ടെങ്കിൽ നമുക്ക് ഈ സമയം വായനയ്ക്ക് വേണ്ടി മാറ്റിവയ്ക്കാം.

കുറിപ്പുകൾ തയ്യാറാക്കുക

നമ്മൾ ചിലരെ കണ്ടിട്ടുണ്ടാകും ഒരുപാട് പുസ്തകങ്ങൾ വാങ്ങിച്ച് ഷെൽഫും നിറച്ചു വെച്ചിരിക്കുന്നത്. നമ്മൾ ഒരിക്കൽ വായിച്ചാൽ അത് നമ്മുടെ മനസ്സിൽ നിൽക്കണമെന്നില്ല. വായിക്കുമ്പോൾ നമുക്കെല്ലാം മനസ്സിലായതായി തോന്നും എന്നാൽ പിന്നീട് ആ പുസ്തകത്തിന്റെ സാരാംശം നമ്മൾ മറന്നു പോകാറുണ്ട്. അതേസമയം നമ്മൾ ഒരു പുസ്തകം വായിക്കുമ്പോൾ ഒരു നോട്ട് കൂടി കയ്യിൽ കരുതുക അതിലെ പ്രധാനപ്പെട്ട പോയിന്റ്സുകൾ നോട്ടിൽ കുറിച്ചിടുക. അത് പിന്നീട് നമുൾ എടുത്തു നോക്കുമ്പോൾ പുസ്തകത്തിന്റെ സാരാംശത്തെക്കുറിച്ച് മനസ്സിലാക്കാൻ വളരെയേറെ സഹായിക്കും. നല്ല പുസ്തകങ്ങൾ നമ്മൾ ഒരിക്കൽ വായിച്ച്് നിർത്തരുത് അത് വീണ്ടും വീണ്ടും വായിക്കുക.

അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുക

വായിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഉദാഹരണം ഗുണപാഠ കഥകളാണ് നമ്മൾ വായിക്കുന്നതെങ്കിൽ അത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. അത് അവർക്കു വളരെ ഉപകാരപ്രദമായിരിക്കും.
അതുപോലെ നമ്മൾ വായിക്കുന്ന പുസ്തകങ്ങളുടെ നല്ല നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുക. നമ്മൾ വായിച്ച പുസ്തകത്തിന്റെ സാരംശം യു ട്യൂബ് വീഡിയോ തയ്യാറാക്കിയ ഓഡിയോ തയ്യാറാക്കിയോ സോഷ്യൽ മീഡിയ വഴി മറ്റുള്ളവരുമായി പങ്കുവയ്ക്കാം.

പുസ്തകം വാങ്ങി സൂക്ഷിക്കുക

നല്ല ആശയമുള്ള പുസ്തകമാണെങ്കിൽ വീണ്ടും വീണ്ടും വായികാൻ ആ പുസ്തകം വാങ്ങി സൂക്ഷിക്കുക.

ഇന്നത്തെ കാലഘട്ടത്തിൽ സ്റ്റോറി ടെല്ലിങ് പോലെയുള്ള ആപ്പുകൾ വഴി നമുക്ക് വ്യായാമം, ചെയ്യുമ്പോഴോ അടുക്കളയിൽ പാചകം ചെയ്യുമ്പോഴോ എല്ലാം ഓരോ പുസ്തകങ്ങൾ കേട്ട് കൊണ്ട് നമ്മുടെ ജോലികൾ ചെയ്യാം. ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോഴും നമുക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. ഇത് നമ്മുടെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.