- Trending Now:
കൊച്ചി: ഇന്ത്യയുടെ പാൽക്കാരനും മലയാളിയുമായ ആരാധ്യനായ ശ്രീ.വർഗ്ഗീസ് കുര്യൻറെ ജന്മദിനമായ നവംബർ 26 ഇന്ത്യയൊട്ടുക്കും ക്ഷീരദിനമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ക്ഷീരമേഖലയെയും, മിൽമയുടെ പാൽ ഉൽപ്പാദന സംസ്കരണ വിതരണ ശൃഖംലയെയും കുറിച്ച് അടുത്തറിയാനും വിശദമായി മനസ്സിലാക്കാനുമായി മേഖലാ യൂണിയൻറെ തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നിവടങ്ങളിലെ മിൽക്ക് പ്രൊസസിംങ് ഡെയറികൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നവംബർ 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ തുറന്നു കൊടുക്കുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ അറിയിച്ചു. അന്നേ ദിവസം ഡെയറിയിൽ വരുന്ന സന്ദർശകരെ മധുരം നൽകി മിൽമ അധികൃതർ സ്വീകരിക്കുന്നു. അതോടൊപ്പം എല്ലാ യൂണിറ്റുകളിലും മിൽമ ഉൽപ്പന്നങ്ങളുടെ പ്രദർശന മേളയും ഉണ്ടായിരിക്കും .
സന്ദർശകർക്കും പൊതുജനങ്ങൾക്കും ഈ ദിവസങ്ങളിൽ ഡയറിയിലെ തയ്യാറാക്കിയ സെയിൽസ് കൗണ്ടറിൽ നിന്നും ഡിസ്ക്കൗണ്ട് നിരക്കിൽ മിൽമ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതാണ്.
ക്ഷീരദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലായി വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരങ്ങൾ നടന്നു വരികയാണ്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനവിതരണവും നടന്നു വരുന്നു.
ഡയറി സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
തൃശ്ശൂർ ഡെയറി - 9447543276 , എറണാകുളം ഡെയറി- 9447078010,
കോട്ടയം ഡെയറി - 9495445911, കട്ടപ്പന ഡെയറി - 9447396859.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.