Sections

ദേശീയ കൈത്തറി വികസന പരിപാടി; കേരളത്തിന് 493.25 ലക്ഷം രൂപ

Thursday, Aug 04, 2022
Reported By admin
financial assistance for handloom

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍വ്വഹണം

 

തിരുവനന്തപുരം: ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്കും സംസ്ഥാന ഏജന്‍സികള്‍ക്കും 16,854.84 ലക്ഷം രൂപ ധനസഹായം നല്‍കി. കേരളത്തിന് 493.25 ലക്ഷം രൂപ ലഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൈത്തറി വികസന പരിപാടിക്ക് കീഴില്‍, സംസ്ഥാന കൈത്തറി ഏജന്‍സികള്‍, കൈത്തറി സഹകരണ സംഘങ്ങള്‍/നെയ്ത്തുകാര്‍ എന്നിവയുള്‍പ്പെടെ അര്‍ഹതയുള്ള കൈത്തറി ഏജന്‍സികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, പുത്തന്‍ തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍, സോളാര്‍ ലൈറ്റിംഗ് യൂണിറ്റുകള്‍, പണിപ്പുരകളുടെ നിര്‍മ്മാണം, നൂതന രൂപകല്പന, ഉത്പന്ന വികസനവും വൈവിധ്യവല്‍ക്കരണവും, ശേഷി വികസനം, കൈത്തറി ഉത്പന്നങ്ങളുടെ വിപണനം, കുറഞ്ഞ നിരക്കില്‍ മുദ്ര വായ്പകള്‍ തുടങ്ങി വിവിധ സഹായങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍വ്വഹണം.

2019-20 മുതല്‍ 2022-23 വരെയുള്ള (30.06.2022 വരെ) കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവുമായി 31,094 നെയ്ത്തുകാര്‍ക്ക് തറികളും അനുബന്ധ ഉപകരണങ്ങളും നല്‍കി. ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി ശ്രീമതി ദര്‍ശന ജര്‍ദോഷ് ആണ് ലോക് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.