Sections

നേപ്പിയര്‍ പുല്ലിലൂടെ ആദായം നേടാം; കൃഷി തുടങ്ങിക്കോളൂ...

Tuesday, Feb 22, 2022
Reported By admin
agri news

നട്ട് ഏകദേശം 60 മുതല്‍ 75 ദിവസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് സാധ്യമാക്കാം.

 

കേരളത്തിന് സുപരിചിതമായതും അല്ലാത്തതുമായ നിരവധി കൃഷികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ചെയ്യുന്നുണ്ട്.അക്കൂട്ടത്തില്‍ ഒന്നാണ് നേപ്പിയര്‍ ഗ്രാസ്.നമ്മുടെ ചുറ്റുപാടിന് ഏറ്റവും അനുയോജ്യമായ കൃഷിയിറക്കുന്ന പുല്ലിനമാണ് സങ്കര നേപ്പിയര്‍. ധാന്യ വിളയായ ബജ്‌റയും പുല്ലിനമായ നേപ്പിയറും സങ്കരണം നടത്തി വികസിപ്പിച്ചെടുത്തതാണ് സങ്കര നേപ്പിയര്‍ പുല്ലിനം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളരുന്ന ഇവയ്ക്ക് ഉത്പാദനശേഷി കൂടുതലാണ്. ഉയര്‍ന്ന ഉല്‍പാദനം ലഭ്യമാക്കുവാന്‍ നല്ല ജലസേചനം ഉറപ്പുവരുത്തിയാല്‍ മതി.നട്ട് ഏകദേശം 60 മുതല്‍ 75 ദിവസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് സാധ്യമാക്കാം. അതുകഴിഞ്ഞ് വളര്‍ച്ചയ്ക്ക് അനുസരിച്ച് 45 ദിവസത്തെ ഇടവേളയില്‍ മുറിക്കാവുന്നതാണ്. ഇനമനുസരിച്ച് 250 മുതല്‍ 400 വരെ പച്ചപ്പുല്ല് ലഭ്യമാകും.

സെന്റിന് 110 വരെ നടാവുന്നതാണ്. മൂന്നു മാസത്തില്‍ കൂടുതല്‍ ഉള്ള ചെടിയില്‍ നിന്നു മുറിച്ചെടുക്കുന്ന രണ്ടോമൂന്നോ മുട്ടുകളാണ് നടീല്‍വസ്തു. നടുമ്പോള്‍ ഒരു മൂട് മണ്ണിനടിയില്‍ പോകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വരികള്‍ക്കും ചെടികള്‍ക്കും ഇടയില്‍ 60 സെന്റീമീറ്റര്‍ വീതം അകലം ഉറപ്പുവരുത്തണം. ഹെക്ടറൊന്നിന് 25 ടണ്‍ ചാണകം നടുന്നതിനു മുന്‍പ് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം.കൂടാതെ 435 കിലോ യൂറിയ, 250 കിലോ രാജഫോസ്, 80 കിലോ പൊട്ടാഷ് തുടങ്ങിയവ മണ്ണില്‍ ചേര്‍ത്തു കൊടുത്താല്‍ നല്ല വിളവ് ലഭ്യമാകും. ഇതില്‍ രാജഫോസ്, പൊട്ടാഷ് നടുന്നതിനു മുന്‍പ് ആയും 5-6 തുല്യ തവണകളായി ഓരോ പ്രാവശ്യം വിളവെടുപ്പിനുശേഷവും ചേര്‍ത്തുകൊടുക്കണം. ഈ രീതിയില്‍ വളപ്രയോഗം നടത്തിയാല്‍ നല്ല രീതിയില്‍ വിളവ് ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.